Saturday, April 3, 2010

ഒറ്റക്കൊരു അമ്മ...

ഒറ്റക്കൊരു അമ്മ

ഒരു നീണ്ടയാത്രയുടെ ക്ഷീണം മുഴുവന്‍ തീര്‍ത്തു എഴുന്നേല്‍ക്കുമ്പോള്‍,, ഞാന്‍ അല്പം ആശ്വാസത്തില്‍ ആയിരുന്നു,, മാസത്തെ എഴുത്ത് പണികള്‍,കഴിഞ്ഞു,,ഇനി എപ്രിലെ തുടങ്ങണം,,മൊബൈലില്‍ നോക്കിയപ്പോള്‍ രണ്ടു മൂന്ന് മിസ്കാള്‍ ,,
ഒന്ന് രണ്ടെണ്ണം പരിചിതമാണ് ..പിന്നെ ഒരെണ്ണം പരിചയം തീരെ തോന്നുന്നില്യ,,,ഒന്ന് വിളിച്ചു നോക്കാം,,,
ഹലോ..ആരുടെ നമ്പര്‍ ആണിത്,,,
മോളെ,,,അമ്മയാണ്..
പെട്ടന്ന് മനസ്സില്‍ആയില്യ.. "മോളെ അമ്മയാണ്,,ഭാഗീരതിയമ്മ ,,"
ഞാന്‍ പെട്ടന്ന് വല്ലാതായി, .".അമ്മെ ,,പെട്ടന്ന് മനസിലായില്‍ല്യ അമ്മെ .., "
"
മോള് അവിടെ എത്തില്ലേ എന്നറിയാന്‍ വിളിച്ചതാ.."
"
എത്തി ഒരു ഉറക്കവും കഴിഞ്ഞു,,വിളിക്കാന്‍ വിട്ടു പോയ്‌ അമ്മെ സോറി "
"
സാരല്യ..ഇനി തിരകൊഴിഞ്ഞു വിളിച്ചാല്‍ മതി.. മോള് പോയപ്പോള്‍ ഒരു വിഷമം,,ഒറ്റയ്കായ പോലെ ,, ഫ്ലോറില്‍ വേറെ ആരും വന്നിടില്യ ..വരുമായിരിക്കും അല്ലെ,,"
എനിക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്‍ല്യ..ഞാന്‍ പറഞ്ഞു "ഇത്തിരി കഴിഞ്ഞു ഞാന്‍ വിളിക്കാം അമ്മെ,,"ഫോണ്‍ കട്ട്‌ചെയ്തു.. അപ്പുറത്ത് കണ്ണ് നിറഞ്ഞ ഒരമ്മയെ ഞാന്‍ കണ്ടു,,എന്റെ കണ്ണും നിറഞ്ഞിരുന്നു..
**********************************************
കന്യാകുമാരി ബംഗ്ലോര്‍ ഐലണ്ടിലെ മടുപിക്കുന്ന നീണ്ട ഒന്‍പതു മണികൂര്‍ യാത്ര കഴിഞ്ഞു ഞായറാഴ്ച തിരുവന്തപുരത്ത് എത്തിയപ്പോഴേക്കും ഞാന്‍ സകല ദൈവങ്ങളെയും വഴക്ക് പറഞ്ഞിരുന്നു..ഒന്നാംമത് വിശന്നു അവശതയായിരുന്നു..ഹോസ്ടല്‍ ഗേറ്റും കടന്നു ചെല്ലുമ്പോള്‍ പൂമുഖത് ഒരു അമ്മ,,.എഴുപതിനോടടുത്തു പ്രായം വരും,,ഹോസ്റ്റലില്‍ സഹായിക്കാന്‍ നില്‍ക്കുന്ന ആരെങ്കിലും ആവും എന്ന് കരുതി,, വെറുതെ ഒന്ന് ചിരിച്ചു അകത്തേക്ക് കയറി ഞാന്‍..
ഒറ്റക്കൊരു മുറി കിട്ട്യതിന്റെ സന്തോഷത്തില്‍, ഞാന്‍ എന്റെ ബാഗും മറ്റും അടക്കി പെറുക്കി വയ്ക്കുംബോഴാണ്..ഡോറില്‍ ഒരു മുട്ട് കേട്ടത്.. തുറന്നപ്പോള്‍,, താഴെയിരുന്ന അമ്മ, "റൂം കുഴപ്പമില്ല "എന്ന് പറഞ്ഞു ഞാന്‍ ,,അവര്‍ ഒന്നും മിണ്ടാതെ നിന്നു,വീണ്ടും ചോദ്യഭാവത്തില്‍ ഞാന്‍ അവരെ നോക്കി,,അപോഴാണ് കണ്ടത്,,ഒരു കണ്ണിനു താഴെ നീരുകെട്ടി വീര്‍ത്തു കിടക്കുന്നു..അവര്‍ പറഞ്ഞു,,"ഞാന്‍ അപുറത്തെ മുറിയില്‍ താമസിക്കുന്ന ആളാ..ഭാഗിരതിയമ്മ .."
വര്‍ത്തമാനത്തില്‍
നിന്നു തന്നെ മനസിലായ് തിരുവന്തപുരത്തില്‍ നിന്നു തന്നെയാണ് അവര്‍,
"
മോള് ജോലി ചെയ്യല്ലേ,,എവിടെയാ,,"
"
കലാകൌമുദിയില്‍,,
"
അതെയോ..ഞാന്‍ വായിക്കാറുണ്ട്,,,,'പിന്നെ ഒന്ന് നിറുത്തി അവര്‍ പറഞ്ഞു ,,"ഈ ഫ്ലോറില്‍ ഞാന്‍ മാത്രമേയുള്ളൂ ,,ഇന്നലെയാണ് വന്നത്,,ഇന്നലെ താഴെയായിരുന്നു,,താമസം,,ഇന്നു ഇങ്ങട് മാറി ..ഒന്ന് പരിചയപെടാന്‍ വന്നതാ,,"പിന്നെ ഒന്ന് ചിരിച്ചു അവര്‍ പോയ്‌..
എനിക്ക് എന്തൊക്കെയോ ചോദിയ്ക്കാന്‍ ഉണ്ടായിരുന്നു.. ഫ്രെഷായ്‌ ഒന്ന് പുറത്തിറങ്ങിയപ്പോള്‍തോന്നി അവരെ കണ്ടാലോ,,മുറിക്കു മുന്നില്‍ തുറന്നിട്ട വാതില്‍,,കിടക്കയില്ലാത്ത കട്ടിലില്‍ അവര്‍ കിടക്കുന്നു,,"അമ്മെ .."
അവര്‍ കണ്ണ് തുറന്നു എന്നെ നോക്കി,,"ഇങ്ങട് വാ,,ഇരിക്ക്"എന്റെ കയ്യില്‍ പിടിച്ചു ..തണുത്ത വിരലുകള്‍,,മെല്ലെ,,എഴുനേറ്റിരുന്നു ..
'
എന്തെ അമ്മെ മുഖത്ത് ഇത്രയും നീര് കെട്ടിയത്,,""രണ്ടു ദിവസം മുന്പ് തൂണ് തട്ടി വീണതാ..സ്കാന്‍ ചെയ്തു കുഴപ്പമോന്നുമില്‍ല്യ,,"വേദന നിറഞ്ഞ ചിരി..
ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല .പക്ഷെ അമ്മ പറഞ്ഞു,,വെക്കേഷന്‍ അല്ലെ,,മകനും കുടുംബവും ഗോവയില്‍ ടൂര്‍ പോയിരിക്യ ..വയ്യാത്ത എന്നെ കൊണ്ട് പോവാന്‍ പറ്റില്ലാലോ ..അപ്പോള്‍ ഇവിടേക്ക്പോന്നു.... രണ്ടു മാസവും ഇവിടെകൂടാമെന്ന് വിചാരിച്ചു,, "വീണ്ടും ചിരിച്ചു അമ്മ,,

തിരുവനതപുരം അതിര്‍ത്തിയിലെ ഒരു സ്കൂളില്‍ ടീച്ചര്‍ ആയിരുന്നു അവര്‍ ,,ഒന്‍പതു വര്ഷം മുന്പ് പെന്‍ഷന്‍ ആയ്.
ഭര്‍ത്താവു മരിച്ചിട്ട് പതിനൊന്നു വര്ഷം, മൂന്നു മക്കള്‍ ,,രണ്ടു ആണും,ഒരു പെണ്ണും ,,
ആണ്‍
മക്കള്‍ എഞ്ചിനീയര്‍മ്മാര്‍ ,മകള്‍,,ബാങ്കില്‍,,,,വിവാഹം കഴിഞ്ഞു മൂനുപെരുടെയും ,,
പെന്‍ഷന്‍ ആയ് ഇത്രയും നാള്‍ സ്വന്തം വീട്ടില്‍ കഴിഞ്ഞു അമ്മ,,ഷുഗര്‍ ,ബിപി ,,അങ്ങനെ അസുഖങ്ങള്‍ കൂടിയപ്പോള്‍,, മക്കള്‍ മത്സരിച്ചു,,ഒടുവില്‍,,വീട് ഭാഗം വച്ചു.മകള്‍ക്ക് വീട്,,
മൂന്ന് മക്കളുടെയും വീട്ടില്‍ അമ്മ മാറി മാറി എത്തി.അങ്ങനെ ഇപ്പോള്‍ ഹോസ്റ്റല്‍ മുറിയിലും .
.
മകനും കുടുംബവും യാത്ര കഴിഞ്ഞു മടങ്ങി എത്തിയാല്‍ വീടിലോട്ടു മാറാം,,അമ്മയെ ഇത്രയും ദൂരം ട്രെയിനില്‍ കൊണ്ട് പോവാന്‍ പാടില്ലാലോ,,അത് കൊണ്ടആണ് ..ഹോസ്റ്റല്‍ വാര്‍ഡന്‍നോട് അങ്ങനെ പറഞ്ഞാണ് മകന്‍ റൂം ബുക്ക്‌ ചെയ്തത്,,
അമ്മയുടെകഥ വാര്‍ഡന്‍ ആണ് എന്നോട് പറഞ്ഞത്..ഒരു കിലോമീറ്റര്‍ അപ്പുറത്താണ് ബാങ്ക് ജോലിക്കാരിയായ മകളുടെ വീട്,,മകള്‍ക്ക് വയ്യ അമ്മയെ നോക്കാന്‍,അമ്മക്ക് രണ്ടു പെന്‍ഷന്‍ ഉണ്ടല്ലോ ,,പിന്നെയെന്താണ് പേടിക്കേണ്ടത് ,,
അമ്മക്ക് വയ്യയ്കയുണ്ട് ,,അങ്ങോടു കൊണ്ട് പോയ്‌ നോക്കി കൂടെ എന്നു കൂട്ടുകാരിയായ വാര്‍ഡന്‍ മകളോട് ചോദിച്ചതാണ്,പക്ഷെ ,,പറ്റില്ലാന്നു അവര്‍ തീര്‍ത്തു പറഞ്ഞു..
ഇതൊന്നും അമ്മ അറിഞ്ഞിട്ടില്യ ,,ഞങ്ങള്‍ പറയുകയും ചെയ്തില്ല.
ഹോസ്റ്റലില്‍ നാലു ദിവസം ഞാന്‍ നിന്നു,,രാവിലയും വൈകുന്നേരവും ഞാന്‍ അമ്മയുടെ റൂമില്‍ ചെല്ലും ,,കുറച്ചു നേരം വിശേഷങ്ങള്‍ പറയും,,ചായയും ഭക്ഷണവും കൊണ്ട് പോയ്‌ കൊടുക്കും,,ഞാന്‍ അമ്മയുമായ് വളരെ അടുത്തു.അമ്മയും,പക്ഷെ ഒന്നുണ്ട്,,ഒരിക്കല്‍ പോലും അവര്‍ മക്കളെ കുറ്റം പറഞ്ഞില്ല,,എന്നോട്,,
ഞാന്‍ തൃശുര്‍ക്ക് പോരുന്ന അന്ന് അമ്മയുടെ അടുത്തെത്തി,,"അമ്മെ ഇന്നു ഞാന്‍ പോവാണ്,,
തലയാട്ടി അമ്മ പറഞ്ഞു,,"ഇന്നു മുതല്‍ ഞാന്‍ ഇവിടെ ഒറ്റക്കായ്‌ അല്ലെ,,മോളെ ,മോളുണ്ടായപ്പോള്‍ ,,
അപ്പുറത്തെ
മുറിയില്‍ ആണ് എങ്കിലും ഞാന്‍ സുഖമായി ഉറങ്ങി,,നാല് ദിവസം,,
ആരും
അടുത്തില്ല എന്നു തോന്നിയാല്‍ എനിക്ക് പേടി വരും,,കരച്ചില്‍ വരും..ശ്വാസം മുട്ടും,,,",
തുളുംബാതെ
നിന്നു കണ്ണിലെ കണ്ണീര്‍ ..
അമ്മയുടെ കൈയ്യില്‍ എന്റെ മൊബൈല്‍ നമ്പര്‍ കൊടുത്തു ഞാന്‍ എന്റെ മുറിയില്ലേക്ക് ഓടി ,,നെഞ്ചു പിളരുന്ന വേദനയോടെ..
എനിക്കെന്റെ
രണ്ടു അമ്മമ്മാരെ കാണാന്‍ തോന്നി..
എന്റെ
പെറ്റ അമ്മയെയും ,,
എന്നെ
പോന്നു പോലെ നോക്കുന്ന എന്റെ ഭര്‍ത്താവിന്റെ അമ്മയെയും,,..
വാതിലും
ചാരി നിന്നു കുറച്ചു നേരം ഞാന്‍ കരഞ്ഞു,,ശബ്ദം ഉണ്ടാകാതെ..,
***************************************************
ഇപ്പോള്‍ എന്നും വൈകുന്നേരം തിരുവന്ത പുറത്തു നിന്നു എന്നെ വിളിക്കാന്‍ ഒരമ്മയുണ്ട്,,ഇപ്പോള്‍ അമ്മയെന്നെ കാത്തിരിക്കുകയാണ് ..അടുത്തു മീറ്റിങ്ങിനു ഞാന്‍ ചെല്ലുന്ന സമയവും നോക്കി,,ഇന്നുവിളിച്ചപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു ,",ഞാന്‍ വരുമ്പോഴേക്കും അമ്മയെ മോന്‍ കൊണ്ട് പോവില്ലേ,,"
പതിഞ്ഞ ഒരു ചിരി ആയിരുന്നു മറുപടി,, മറുപടിയില്‍ എല്ലാം ഉണ്ട്,,,പക്ഷെ അമ്മ പറഞ്ഞു..മോള് വേഗം വരണം എന്നാണ് ഞാന്‍ പ്രാര്തിക്കുന്നത് ,,"
അമ്മക്ക് ഞാന്‍ എന്താണ് കൊടുത്തത്,,ഒന്നും കൊടുതില്ലലോ,,സ്നേഹമല്ലാതെ ഒന്നും,,
അസുഖബാധിതയായ അമ്മയെ ഒറ്റക്കാക്കി പോയ മക്കള്‍ക്ക്‌ ഇപ്പോള്‍ മനസമാധാനം ഉണ്ടാവോ..
അവര്‍ അവരെ കുറിച്ച് മാത്രേ ചിന്തിച്ചിരിക്കു,,

എനിക്ക് ഇപ്പോള്‍ ഒരമ്മകൂടിയുണ്ട്,, തിരുവന്തപുറത്തെ ഒറ്റ മുറിയിലെ ഒരമ്മ,,ഒരു ഫോണിന്‍ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു സ്നേഹിക്കുന്ന ഒരമ്മ,, എന്നെ മോളെ എന്നു മാത്രം വിളിക്കുന്ന അമ്മ,,



വാല്‍ കഷ്ണം -ഒറ്റമുറിയിലെ അമ്മയെ കുറിച്ച് എന്റെ പത്ര പ്രവര്‍ത്തക സുഹൃത്തിനോട്‌ ഞാന്‍ പറഞ്ഞു ,അവന്റെ മറുപടി ഇങ്ങനെയായിരുന്നു"എത്ര വയസ്സായാലും മക്കള്‍ക്ക്‌ സ്വത്തു കൊടുക്കരുത്,,അങ്ങനെയെങ്കിലും സ്വത്തിനു വേണ്ടിയെങ്കിലും അവര്‍ അച്ഛനെയും അമ്മയെയും സ്നേഹിക്കട്ടെ ,,"

48 comments:

  1. vayichu theernnappol kannu niranju...ethadhyamay kelkkunna kadhayalla enkilum evide erayakkappettavarkkoppam sancharikkunna kadhakruthinte manasukoodi nammal vayikkumbol oduvil kazhcha kanneru kondu mangippoyi.... ethupole ethra ethra ammamar achanmar..... jeevithathinte nallakalm muzhuvanmakkalkkuvendi jeevichu avare padippichu ..vivaham cheythayachu jeevitha kadappadukalude kanakkukal enniyennipparanju...avarkku vendi mathram jeevichu jeevitha syahnnathil makkalaupekshikkappettu..... makkalelppicha peedanangal ettuvangi athukondundakunna manasika akhathathil manam nonthu karanjukondu theruvilirajkkiviadppedunna ethrayo mathapithakkal..... ee makkalorkkunnilla avarum nale ethe vayasethumennu.... rogangal appol avareyum pidikoodumennu......ennu ningal ningalude mathapithakkanmarodu cheyyunna kroorathayekkal pathinmadangavum ningalude makkal ningalodu cheyyunnathu..... oru nimisham chinthikku nammude mathapithakkanmar undayittanu nammalundayathu avr ethra kashttappettittanu nammale valarthiyathu.....arorkkan....? ee ottamuriyile ammaykku vendi namukku prarthikkam .. ee kadhayude valkkashnam namukku ormmayil sookshikkam.....ormmakal marikkathirikkatte

    ReplyDelete
  2. നീലൂ.. രണ്ടു ദിവസം മുന്‍പ് ദോഹയില്‍ തിരിച്ചെത്തി. ഒരാഴ്ച മുന്‍പ് സാഹിത്യ അകാദെമി ഹാളില്‍ വച്ച് കേരളവര്മയിലെ പഴയ സഖാക്കളെ കണ്ടു മുട്ടി. വേദിയില്‍ ഇരുന്നത് എം.ടി യും, അഴിക്കോടും, വൈശാഖന്‍ മാഷും ആണെങ്കിലും ഞങ്ങള്‍ "ചറപറ " സംസാരിച്ചു കൊണ്ടേയിരുന്നു - ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളെ കുറിച്ചും .... സഹപ്രവര്‍ത്തകന്‍ പറഞ്ഞത് തന്നെയാണ് പലരും ഈ വിഷയത്തില്‍ പ്രതികരിച്ചത്. "എത്ര വയസ്സായാലും മക്കള്‍ക്ക്‌ സ്വത്തു കൊടുക്കരുത്,,അങ്ങനെയെങ്കിലും സ്വത്തിനു വേണ്ടിയെങ്കിലും അവര്‍ അച്ഛനെയും അമ്മയെയും സ്നേഹിക്കട്ടെ ,," .......... മധ്യവയസ്സിനോട് അടുക്കുന്നത് കൊണ്ടാണോ, ഞങ്ങള്‍ ഇങ്ങനെ പ്രതികരിക്കുന്നത്..... അറിയില്ല

    ReplyDelete
  3. വളരെ അധികം കാലിക പ്രധാനിയം ഉള്ള വിഷയം...പണത്തിനും സുഖ സൌകര്യഗല്കും പിറകെ ഉള്ള ഓട്ടത്തില്‍ ബന്ധങ്ങള്‍ സൌഹ്ര്ദങ്ങള്‍ ഒക്കെ മറക്കുന്നു .............മക്കളെ പണത്തിന്റെ പിന്നാലെ ഓടാന്‍ പടിപിക്കുന മതപിതകളെ മക്കള്‍ പണത്തിനു വേണ്ടി ഉപെഷികുന്നു..........

    ReplyDelete
  4. ഏതോ ഒരു സിനിമയിലെ ഡയലോഗ് ഓര്മ വരുന്നു...
    " നമ്മള്‍ മക്കളെ എത്ര സ്നേഹിച്ചിട്ടും കാര്യമില്ല......നമ്മള്‍ നമ്മുടെ മാതാപിതാക്കളെ എത്ര മാത്രം സ്നേഹിക്കുന്നു എന്നപോലെ ആണ് നമ്മുക്ക് ദൈവം ആ സ്നേഹം തിരിച്ചു തരുന്നത്....."

    ഇത് എല്ലാ മക്കള്‍-മാതാപിതാക്കള്‍ ബന്ധത്തിലും ഇപ്പോഴും കാണുന്ന പ്രശ്നം ആണ്. ആദ്യം മാതാപിതാക്കള്‍ മക്കളെ പണത്തിനു പുറകെ പോകുന്നത് എങ്ങിനെ എന്ന് പഠിപ്പിക്കും.....

    പിന്നെ മക്കള്‍ പണത്തിനു പിന്നാലെ പോകുന്ന കണ്ടു ...
    എന്നും കരയാനേ നേരമുള്ളൂ ഈ മാതാപിതാക്കള്‍ക്ക്....

    എന്ന് മാതാപിതാക്കള്‍ മക്കളെ ഒന്നാമത് എത്താന്‍ ആണ് പഠിപ്പിക്കുന്നത്‌....
    എത്തി കഴിയുമ്പോള്‍...അങ്ങനെ ജീവിക്കാന്‍ ഉള്ള പെടാപാട് ആണ് അവരും....

    അപ്പന് കൊടുത്ത ചാക്കിന്റെ ഒരു കഷണം തന്റെ മക്കള്‍ തനിക്കും എടുത്തു വച്ചിട്ടുണ്ട് എന്നെ മനസിലാകാതെ അല്ല .....

    എല്ലാവരും ഓടുകയാണ്.....

    ReplyDelete
  5. കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലെവിടെയോ
    ഒരു തേങ്ങല്‍....
    മക്കള്‍ മാതാപിതാക്കളോട് കാണിക്കുന്ന നന്ദികേടിന്റെ കഥ
    നന്നായി ആവിഷ്കരിച്ചിരിക്കുന്നു...
    ആശംസകള്‍....!

    ReplyDelete
  6. vishamaayi katha kazhinhappol.....evideyokkeyo kantumaranna mukhangal palappozhum thediyethunnuvo??

    nannaayi neelambari...

    ReplyDelete
  7. enthokkeyo ezhuthuvaan thudangiyathaanu..... pakshe poorthiyaakkuvaan saadhikkunnilla. 450 olam km kal yaathra cheithaale enikkente ammaye kaanuvaan saadhikku. mikkavaarum aa yaathra naalethanne undaakum. kurachumunpu njan ammaye vilichu ee post vaayichu kelppichu. ammakku valare vishamamaayi. ezhuthuvaan udheshichathu ithonnumalla, onnu normal aayathinu sesham vishadhamaayi ezhuthaam. ippol ente manasu hostel muriyil thanichaaya aa ammayodoppamaanu.

    ReplyDelete
  8. ഒരിക്കല്‍ ഒരു അവാര്‍ഡ്‌ ദാനച്ചടങ്ങില്‍ രാജീവ്‌ ആലുങ്കല്‍ പ്രസംഗിച്ചതോര്‍ക്കുന്നു.
    വീട്‌ എന്ന വാക്കിന്റെ അര്‍ത്ഥം
    അമ്മയുള്ള സ്ഥലം, അതാണ്‌ വീടിന്റെ അര്‍ത്ഥം...!!!!!
    ee linkonnu nokkamo..

    http://islandxpress.blogspot.com/2010/02/blog-post.html

    ReplyDelete
  9. hello nilambhari albhar kamu. kafka
    BHARATHEYA THATHASASTHRAM KUDY VAYIKKANDAY

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ammete nbr thirichariyathe poyath...amme vilikkan marannu poyath....ariyathe thettikkondirikkunnu nammalum......

    ReplyDelete
  12. നീല ചേച്ചീ, വായിച്ചു തുടങ്ങുമ്പോള്‍ ഒരുപാട് കേട്ട ഒരു വിഷയം വീണ്ടും വീണ്ടും വായിക്കുന്നു എന്നായിരുന്നു മനസ്സില്‍. പക്ഷെ വളരെ നന്നായി അവതരിപ്പിച്ചു. ഒടുവില്‍ കരയിച്ചു, ഇത്തിരി നേരം. സമയം ഇവിടെ ഇപ്പൊ 9:40 അതായത് നാട്ടില്‍ 12 കഴിഞ്ഞു. നല്ലൊരു ഉറക്കത്തിന്റെ സുഖത്തിലേക്ക് വഴുതിയിട്ടുണ്ടാവും എന്‍റെ അമ്മ ഇപ്പൊ. എന്തിന്റെ പേരിലായാലും അമ്മയെ ഇപ്പൊ ഈ നേരത്ത് വിളിച്ചുണര്‍ത്താന്‍, അമ്മയെ എന്‍റെ ജീവനേക്കാള്‍ സ്നേഹിക്കുന്ന എനിക്ക് പറ്റുന്നില്ല. ഇനിയൊന്നു ചോദിക്കട്ടെ ചേച്ചീ, ഈ കഥയിലെ ആ അമ്മയെ നമുക്കാര്‍ക്കും ഒരു പരിചയവുമില്ല. എന്നിട്ടും നമ്മുടെ മനസ്സ് പിടഞ്ഞു. ആ അവസ്ഥ ഓര്‍ത്ത്‌. വന്ന കമന്റ്സില്‍ നിന്നും ഒന്ന് വ്യക്തം- നമ്മളെല്ലാരും അമ്മമാരെ ഒരുപാട് സ്നേഹിക്കുന്നെന്ന്. എന്നിട്ടുമെന്തേ ഇങ്ങനെയുള്ള അമ്മമാര്‍ വീണ്ടും വീണ്ടും? ഇങ്ങനെയുള്ള കഥകള്‍ വീണ്ടും വീണ്ടും? ഹും......

    ReplyDelete
  13. അമ്മ മനസ്സിന്റെ വേദനകൾ കാണാൻ പലപ്പോഴും പലരും തെയ്യാറാകുന്നില്ല. നല്ല പോസ്റ്റ്

    ReplyDelete
  14. അതെ..
    ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്ന എല്ലാ സുമനസ്സുകള്‍ക്കും ഞാനീ കഥ സമര്‍പ്പിക്കുന്നു...
    ഹൃദയം നിറഞ്ഞ ആശംസകള്‍!!!

    ReplyDelete
  15. അമ്മമാരെ മറക്കുന്ന പുതു തലമുറയിലെ അമ്മയുടെ ചിത്രം നന്നായി വരച്ചിരിക്കുന്നു. പക്ഷെ പെറ്റ കുഞ്ഞിനെ ചവറ്റു കുട്ടയില്‍ തള്ളുന്ന അമ്മമാരും ഉണ്ടല്ലോ എന്നോര്‍ക്കുംബം ഹൃദയത്തില്‍ ആരോ ചൂണ്ട കൊളുത്തി വലിക്കും പോലെ....

    ReplyDelete
  16. കൊള്ളാം. നന്നായിട്ടുണ്ട്.
    ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
    ആശംസകളോടെ.
    അനിത.
    JunctionKerala.com

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. ഇന്ന് മൂന്നാമത്തെ പോസ്റ്റാണ് സമാനമായ വിഷയത്തിൽ വായിക്കുന്നത്.എല്ലായിടത്തും ഈ ക്രൂരതയ്ക്ക് പിന്നണിയിൽ ഒരു സ്ത്രീയുടെ പങ്ക് വ്യക്തം. അപ്പോൾ സ്ത്രീ സംവരണവും ശാക്തീ‍കരണവുമല്ല ബോധവത്കരണമാണീ കാര്യത്തിൽ അനിവാര്യമെന്ന് തെളിയുന്നു.


    മാതാവിന്റെ സ്നേഹത്തിനും വാത്സല്യത്തിനും പകരം വെക്കാൻ ഈ ലോകത്ത് ഒന്നുമില്ല.

    മാതപിതാക്കളെ സ്നേഹിക്കുന്നവർ, അല്ലാത്തവരും ..!,
    <a href="http://kaazhchakaliloode.blogspot.com/2009/05/blog-post.html“>ഒരു ചിതലരിക്കാത്ത ഓർമ്മ </a>വായിക്കുമല്ലോ.. കൂടെയുള്ള ക്ലിപ്പ് കാണാനും മറക്കരുത്. മുന്നെ കണ്ടവരാണെങ്കിലും കാണാം. എത്ര കാണുന്നുവോ അത്ര കണ്ട് നമ്മുടെ മനസ് ആർദ്രമാവട്ടെ

    ReplyDelete
  19. എന്റെ ഒരു കഥക്ക് ‘ആളവന്‍‌താന്‍’ എഴുതിയ കമന്റിലൂടെയാണ് ഇവിടെ എത്തിയത്. വായിച്ചു കഴിഞ്ഞപ്പോള്‍... എന്താ പറയുക!?

    "എത്ര വയസ്സായാലും മക്കള്‍ക്ക്‌ സ്വത്തു കൊടുക്കരുത്,,അങ്ങനെയെങ്കിലും സ്വത്തിനു വേണ്ടിയെങ്കിലും അവര്‍ അച്ഛനെയും അമ്മയെയും സ്നേഹിക്കട്ടെ" - ഇതേ വാക്കുകള്‍ എന്നോട് പറഞ്ഞ ഒരമ്മയെ കുറിച്ച് എഴുതണം എന്ന് കുറേക്കാലമായി കരുതുന്നു, പക്ഷെ എങ്ങനെ അവസാനിപ്പിക്കണം എന്നറിയാത്തത് കൊണ്ട് അല്ലെങ്കില്‍ ഒരു എഴുത്തിലുടെ പോലും ആ അമ്മയേ നോവിക്കാന്‍ വയ്യാത്തത് കൊണ്ട് മാറ്റിവെക്കുന്നു.

    സമയം പോലെ എന്റെയീ കഥയും ഒന്ന് വായിച്ചോളൂ:
    http://manimanthranam.blogspot.com/2010/07/blog-post.html

    ReplyDelete
  20. അനില്‍കുമാര്‍ ജി യുടെ പോസ്ടിലുടെ ആളവന്താന്‍ നല്‍കിയ ലിങ്കിലുടെ ഇവിടെ എത്തി ...ഇന്നത്തെ മുന്നാമത്തെ പോസ്റ്റ്‌ ആണ് ഇത് ..അമ്മയെ കുറിച്ച് ....അവിടെ എഴുതിയത് തന്നെ ഇവിടെയും എഴുതുന്നു ...ഇതുവായിച്ചപ്പോള്‍ വാക്കുകള്‍ കൈവിട്ടുപോകുന്നു ...ഒന്നും പറയാന്‍ കഴിയുന്നില്ല ..അമ്മ ആയാലും അമ്മായിഅമ്മ ആയാലും രണ്ടു പേരും എന്‍റെ ജീവശ്വാസം ആണ് ...അവര്‍ക്കായി ഇവിടെ സമര്‍പ്പിക്കാന്‍ എന്‍റെ ഈ വരികള്‍ മാത്രം ...അമ്മയെന്നെതോട്ടുനര്‍ത്തിയ കവിത ,Because you are my Mother ,അമ്മ ....നീലാംബരി പറഞ്ഞ പോലെ " എനിക്കെന്റെ രണ്ടു അമ്മമ്മാരെ കാണാന്‍ തോന്നി..
    എന്റെ പെറ്റ അമ്മയെയും ,,
    എന്നെ പോന്നു പോലെ നോക്കുന്ന എന്റെ ഭര്‍ത്താവിന്റെഅമ്മയെയും,,.."

    " ആ അമ്മക്ക് ഞാന്‍ എന്താണ് കൊടുത്തത്,,ഒന്നുംകൊടുതില്ലലോ,,സ്നേഹമല്ലാതെ ഒന്നും,," ഈ സ്നേഹം തന്നെയല്ലേ അവര്‍ എപ്പോഴും ആഗ്രഹിക്കുന്നത് ...അത് കൊടുക്കുക നമ്മള്‍ ...അതിനു കഴിയട്ടെ ..ദൈവം ലോകത്തെ മക്കളുടെ മനസ്സില്‍ കാരുണ്യവും നന്ദിയും കൊണ്ട് നരകട്ടെ എന്ന പ്രാര്‍ത്ഥന മാത്രം ...

    ReplyDelete
  21. കണ്ണു നിറയ്ക്കുന്ന അനുഭവം....
    ഒപ്പം സ്നേഹം,നന്മ ഇവയൊക്കെ ഇനിയും പൂർണമായി നശിച്ചിട്ടില്ലെന്ന ആശ്വാസവും.

    ഭാവുകങ്ങൾ!

    ReplyDelete
  22. ആല്‍മരത്തിന്റെ വേരുപോലെയാകണമത്രേമക്കള്‍,വളരുംതോറും ചില്ലകളില്‍നിന്നും നീണ്ടുനീണ്ട് മണ്ണിലേക്കാഴ്ന്നിറങ്ങി അമ്മയ്ക്കു കരുത്താകുന്ന മക്കള്‍.....പ്രതീക്ഷിക്കാം ആ മക്കളുടെ പിറവി....അഭിനന്ദനങ്ങള്‍.....

    ReplyDelete
  23. ആദ്യമായി വന്ന വഴിയില്‍ തന്നെ ,,ഇതില്‍ വായിച്ച് മനസ്സില്‍ തട്ടിയത് പറയാം

    എനിക്കെന്റെ രണ്ടു അമ്മമ്മാരെ കാണാന്‍ തോന്നി..

    എന്റെ പെറ്റ അമ്മയെയും ,,

    എന്നെ പോന്നു പോലെ നോക്കുന്ന എന്റെ ഭര്‍ത്താവിന്റെ അമ്മയെയും,,..

    ഇത് എഴുതിയ മനസിനോട് കുറച്ച് കൂടുതല്‍ ഇഷ്ട്ടവും തോന്നി ...കുറച്ച് താമസിച്ചാലും ഇവിടെ ഇന്ന് എത്തിയതില്‍ എനിക്ക് സന്തോഷം ഉണ്ട് .ഇനിയും ഒരുപാട് എഴുതുവാനും കഴിയട്ടെ ,കൂടെ എന്‍റെ ഓണാശംസകളും

    ReplyDelete
  24. സുഹൃത്ത് പറഞ്ഞത് വളരെ ശരി. സ്വത്തിനുവേണ്ടിയെങ്കിലും മക്കള്‍ മാതാപിതാക്കളെ സ്നേഹിക്കട്ടെ!

    ReplyDelete
  25. ente veedinaduthu oru amma yundayirunnu ,
    kuttikalathu schholilekkulla vazhiyil eppozhum kanunna aa vrudharoopam eppol manassiltheliyunnu

    ReplyDelete
  26. Amma .. Sneham...!

    Manoharam, Ashamsakal..!!!

    ReplyDelete
  27. നന്നായിരിക്കുന്നു...
    നമ്മളില്‍ സ്നേഹിക്കാന്‍ കഴിവുള്ള എല്ലാവരും ഇതുപോലെ ഒരമ്മയെ കൂടി സ്നേഹിച്ചിരുന്നെങ്കില്‍...
    സ്വാര്‍ത്ഥക്കെവിടാണ് സ്നേഹം ????
    നടക്കില്ല എന്നറിയാം... എങ്കിലും വെറുതെ..

    ReplyDelete
  28. just a different thought...

    when you have a kid and u have to go for work what u normally do? It is so easy to keep kid in day care when the kid becomes 4 or 5 then boarding..when u become old when the kid is doing same thing to u bcos of busy life... u feel bad.. very strange right..

    i believe what u will give u will get it back.. if u r getting back some thing painful u should know u already given that to some one else knowingly or unknowingly..

    Make ur parents and kids happy with ur love not with ur money.. then u will also get back the same amount of love.

    ReplyDelete
  29. Amma !
    a word of all.

    www.ilanjipookkal.blogspot.com

    ReplyDelete
  30. sowntham ammaya tharuvilarichu boshtha pinnala pokunnavaranu malayalikal amma yanna vakkitha manoharithayakurichu vaa pootatha samsarikkum ammaya tharuvilariyum riyality ariuka prasangavum nirthi namukku ijana oru ammauda avastha undakathirikkan namukku prathikkam

    ReplyDelete
  31. അമ്മമാരും ആശ്രയമില്ലാതെയാവുന്നു...

    ReplyDelete
  32. vayikunnavarudeyengilum kannum manasum thurannirunnengil.........!!!

    ReplyDelete
  33. കഥയല്ലാത്ത ഒരു ജീവിതത്തെ ഓര്‍ത്തുപോയി...മറന്നുപോയി ...പലതും ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി ട്ടോ

    ReplyDelete
  34. മറ്റൊരു സത്യം കൂടി ഉള്കൊണ്ടേ മതി ആവൂ.
    പുഴ താഴേക്ക്‌ ആണ് ഒഴുകുന്നത്‌. അതാ അതിന്റെ
    രീതി.അമ്മയുടെ സ്നേഹം മക്കളിലേക്ക്.അവിടെ ആത്യന്തികം
    ആയ കണ്ണിയുടെ തുടര്‍ച്ച ആണ് കാണുക.തിരിച്ചു ആയാല്‍
    മക്കള്‍ക്കും നഷ്ടപെടാന്‍ ഇല്ലേ?
    പിന്നെ സ്വത്തു ശാസ്ത്രം.പച്ച ആയ മനുഷ്യര്‍ ഇപ്പോള്‍ കുറവ് ആണ്. മുഖം മൂടി ഇല്ലാതെ പണ്ട് പലരും മുഖത്ത് നോക്കി പറഞ്ഞിരുന്നു മക്കളോട്.പത്തു പൈസ ഞാന്‍ മരിക്കാതെ നിനക്ക് കിട്ടില്ല.എഴുതി തന്നാല്‍ നീ എന്നേ തീര്‍ക്കാനും മടിക്കില്ല എന്ന്.അന്നു അവര്‍ പിശുക്കര്‍
    എന്നും ദുഷ്ടര്‍ എന്നും അറിയപ്പെട്ടിരുന്നു. ഇപ്പൊ എനിക്ക് തോന്നുന്നു അവര്‍ ആയിരുന്നു സ്നേഹത്തിനു മുന്നില്‍ തോല്‍ക്കുന്ന ഇന്നത്തെ മാതാ പിതാക്കാലെക്കാള്‍ ബുദ്ധിമാന്മാര്‍ എന്ന്...

    ReplyDelete
  35. ella ammamarum oru kanneer kanam.vedana...vedana...vedana...

    ReplyDelete
  36. കണ്ണ് നനച്ചേ അടങ്ങു അല്ലെ? ആകെ പാടെ സങ്കടം ആയി. പക്ഷെ ഒരു മറുവശം കൂടി ഇതിനുണ്ട്... ഉള്ളതെല്ലാം പിടിചെടുതിട്ടു മകന്‍ അടുത്തില്ലാത്ത സമയത്ത് മരുമകളെയും
    പേരക്കുട്ടി കളെ യും അടിചിരക്കുകയും ചെയ്യുന്ന അമ്മ മാരും ഉണ്ട്. ആ മകന്‍ വെച്ച വീട് ആ അമ്മയുടെ പേരിലായിരുന്നു. ഇപ്പോളും ഭാര്യയും മക്കളും ഒപ്പം അയാള്‍ വാടക വീട്ടില്‍ തന്നെ
    ആണ് താമസം. എല്ലാറ്റിനും രണ്ടു വശങ്ങള്‍ ഉണ്ടാവുമല്ലോ.. പക്ഷെ ഇത് ശരിക്കും കണ്ണ് നനയിച്ചു..

    ReplyDelete
  37. ഓപ്പോള്‍സേ... ഇന്ന് വെറുതേ ഈ പോസ്റ്റ്‌ ഒന്ന് കൂടി വായിച്ചു. ഈ പോസ്റ്റിനു എന്നെ സംബന്ധിച്ചിടത്തോളം ഒരല്‍പ്പം പ്രത്യേകതയുണ്ടല്ലോ...
    പക്ഷെ, പിന്നെ ആ അമ്മയെ പറ്റി ഞാന്‍ ഒന്നും ചോദിച്ചുമില്ല, ഓപ്പോള്‍സ് പ്രത്യേകിച്ച് ഒന്നും പറഞ്ഞുമില്ല. എന്തായി ആ അമ്മയുടെ കാര്യം? വിളിക്കാറുണ്ടോ ഇപ്പോഴും?

    ReplyDelete
  38. Nalla post! felt so sad.

    n ofcourse u n CN made me remember the hard truth in my life too. am leaving my js 2 year old kid in day care.

    thanx for such a fantastic post

    ReplyDelete
  39. enganeyum chilarr..enthu cheyyaan..naale avarkkum ee avastha varum ennu marannu pokunnu...

    ReplyDelete
  40. ennum prarthikkunna daivaghal kanunnille iva

    makkale snehikkavunadhide paramaavadhi snehich

    oduvil avar thirich nalkunad theruvile oru yachakadeyo yachakiyudeyo vesham swayam aniyedi varunnu avar

    ivide thakarunnad kalaghalaayi paduthuyarthiya nammude samskkaaramaan

    anunimisham snehathide artham maarikodirukubol ivide snehathin end vilayaan

    raihan7.blogspot.com

    ReplyDelete
  41. പുതിയ രചനകള്‍ ഒന്നും കാണുന്നില്ലല്ലോ ! ഒരെണ്ണം ആവാം ,കുറെ നാളായില്ലേ ?

    ReplyDelete
  42. മനസ്സിൽ തട്ടുന്ന പോസ്റ്റ്.

    ReplyDelete
  43. എത്രയോ അമ്മമാര്‍ അനുഭവിക്കുന്ന പച്ചയായ ജീവിത യാഥാര്‍ത്ഥ്യം.വയസ്സായാല്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥ നാള്‍ക്കുനാള്‍ അധികരിക്കുന്നു.സ്നേഹത്തിന് ഒരു പ്രസക്തിയും ഇല്ലാത്ത ഈ കാലത്ത് അവനവന്‍റെ കാര്യം മാത്രം നോക്കി ജീവിക്കുവാന്‍ ഭൂരിഭാഗം ജനങ്ങളും ഇഷ്ട പെടുന്നു എന്നതാണ് സത്യം ......

    ReplyDelete
  44. കണ്ണ് നിറഞ്ഞു.... മനസ്സും....

    ReplyDelete