Saturday, March 20, 2010
കൃഷ്ണക്ക് പ്രണയം ബോറടിച്ചത് എപ്പോള്‍?.
വളരെ നേരം ആലോചിച്ചാണ് കൃഷ്ണ ഒരു തിരുമാനമെടുത്തത്..
ഈ പാതിരാത്രിയില്‍ അരുണിനെ മൊബൈലില്‍ വിളികേണ്ട,,ഇ മെയില്‍ ചെയ്യാം,,അതാണ് നല്ലത് ..
തിരിച്ചൊന്നും കേള്‍ക്കണ്ടല്ലോ...
താന്‍ മനസ്സില്‍ കരുതി വച്ചതെല്ലാം പറയാന്‍ ,അരുണിനോട് പറയാന്‍ ശക്തിയില്ല
.തിരിച്ചു പറയുന്നത് കേള്‍ക്കാനും ..
ജിമെയില്‍ എടുത്തു..ആദ്യം ഇംഗ്ലീഷില്‍ കമ്പോസ് ചെയ്യാം എന്ന് കരുതി ..
പിന്നെ തോന്നി മലയാളമാണ് നല്ലത്,
വാക്കുകളുടെ തീവ്രത അറിയിക്കാന്‍ മലയാളത്തില്ലേ പറ്റു തനിക്കു..
അരുണ്‍,,
രണ്ടു ദിവസമായ് ഞാന്‍ നിന്നെ ഒരു കാര്യം അറിയിക്കണമെന്ന് കരുതുന്നു,,പക്ഷെ നിന്നോട് പറയാന്‍ പേടിയുണ്ടയ്യിര്യന്നു.ഇപ്പോഴും ഉണ്ട് ,പക്ഷെ പറഞ്ഞെ പറ്റു ..
എനിക്ക് പ്രണയം ബോറടിച്ചു തുടങ്ങി..വല്ലാത്ത മടുപ്പ്.
.ഇന്നു ആ മടുപ്പ് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി.നിനക്കതു ഫീല്‍ ചെയ്തിരിക്കില്‍ല്യ.
.കാരണം,,നീയെന്നെ പ്രണയത്തിന്റെ കൂട്ടില്‍ അടച്ചു സൂക്ഷിചിരിക്യാണല്ലോ..
എനിക്ക് ചുറ്റും സ്വാര്‍ത്ഥതയുടെ മുള്‍വേലി കെട്ടി..
നീയെന്നെ കൂടിലടച്ചിരിക്യാണ്..
ആ വേലി പൊടിച്ചു എനിക്ക് പുറത്തിറങ്ങാന്‍ എനിക്കിത് വരെയും ആയില്യ.
.പക്ഷെ ഈ നിമിഷം മുതല്‍ ഞാന്‍ സ്വതന്ത്ര യാവട്ടെ,,
എനിക്കിനിയും നിന്റെ പ്രണയത്തിന്റെ മധുരം നുകരാന്‍ ആവില്യ..
എനികതു കയ്ച്ചുതുടങ്ങി,,
ഞാന്‍ എന്താണ് ഇങ്ങനെ പറയുന്നത് എന്നു നീ കരുതിന്നില്ലേ,,
എനിക്ക് ഫ്രീഡം വേണം അരുണ്‍,,
ഒന്ന് ചിന്തിക്കാന്‍,,
ഒറ്റക്കൊന്നു നടക്കാന്‍..
ഇഷ്ടപെട്ട പുസ്തകം വായിക്കാന്‍ ..
ഇഷ്ടപെട്ട ജോലിചെയ്യാന്‍..
സ്നേഹിതരോത്തു വര്‍ത്തമാനം പറയാന്‍
,എഴുതാന്‍ ,,അങ്ങനെയങ്ങനെ,,
നീയെന്നെ പ്രണയിച്ചു തുടങ്ങ്യിയ ,
ഞാന്‍ തിരിച്ചു പ്രണയിക്കാന്‍ തുടങ്ങിയ അന്ന് മുതല്‍ എന്റെ ഫ്രീഡം നഷ്ട്പെട്ടു..ശരിയല്ലേ..
എനികെന്തു ഇഷ്ടമാണ് എന്നോ,
,തെക്കിന്കാടിനിടയില്ലൂടെ ..വടക്കും നാഥനെ ചുറ്റി നടക്കാന്‍ ..
നീ എപോഴെങ്കിലും എന്റെ കൂടെ വന്നിടുണ്ടോ,,
ഒരിക്കല്‍ അത് പറഞ്ഞപ്പോള്‍ ,,നീ പറഞ്ഞു..
ആ നടക്കുന്ന ദൂരം നമുക്ക് എന്റെ കാറില്‍ യാത്ര ചെയ്യാം,,
എനിക്ക് വയ്യ ,,മാത്രമല്ല നീ അതിലൂടെ നടകുന്നതും എനികിഷ്ടമില്ല..
കൂടതല്ലോന്നും പറയാതെ ഞാന്‍ മിണ്ടാതായി..
ഞാന്‍ എഴുത്‌ന്നുവരികളൊക്കെ നീ വിമര്‍ശിച്ചു തള്ളി,,
എന്റെ കഥകള്‍ക്ക് ആത്മാംശം കൂടുതലാണെന്ന് പറഞ്ഞു പിണങ്ങി,,
എന്റെ കൂടുകരോട് വര്‍ത്തമാനം പറയാന്‍ ഫോണേടുട്താല്‍ നിന്റെ മുഖം ചുവക്കും,,
അവരെ ഒന്ന് കാണണം എന്നു പറഞ്ഞാല്‍ നിന്റെ കണ്ണില്‍ രോക്ഷം,,
ഒന്നര വര്‍ഷമായ് നമ്മള്‍ പരിചയപെട്ടിട്ട്..
പ്രണയിച്ചു തുടങ്ങ്യിട്ടു ഒരു വര്‍ഷവും ഒന്നര ആഴ്ചയും,,
നീ എപ്പോഴും പറയാറുണ്ട്
നമ്മള്‍ പ്രണയിച്ചു കൊണ്ടിരിക്യാണ്,
,നമ്മള്‍ പ്രണയിക്കുന്ന പോലെ ആരും ഉണ്ടാവില്യ.
.ഇ വര്ഷം കഴിയുമ്പോള്‍ നമ്മള്‍ വിവാഹിതരാവും
.എന്റെ സ്വപ്നങ്ങള്‍ പോലും നീ നിന്റെ തായ്..നീ എന്റെ ഉടമസ്തനായ് ..
ഇന്നു നീയെന്റെ എഴുത്ത് നിര്‍ത്തണമെന്ന് പറഞ്ഞിടത്ത്,,
കൃഷ്ണക്ക്,,ഈ എനിക്ക് നിന്നോടുള്ള പ്രണയം ഒരു ബോറടിയായ്.
.പ്രണയത്തിന്റെ സ്വാര്‍ത്ഥത എന്നെ വെറുപ്പിക്കുന്നു..
നീ ആരെയാണ് പ്രണയിച്ചത്..?
കൃഷ്ണയെന്ന എന്നെ യാണോ..അതോ..
കൃഷ്ണയെന്ന ഈ രൂപത്തെയാണോ..
എന്തായാലും..അരുണ്‍ എനിക്ക് പറ്റില്യ ഇനി ..
എനിക്ക് ഞാനായ് തന്നെ ജീവിക്കണം,
ഒറ്റയ്ക്ക് നടക്കണം .
.എന്റെ ചെറിയ ചെറിയ സ്വപ്നങ്ങളിലൂടെ ജീവിക്കണം,,
ഇങ്ങനെ ബോറടിച്ചു ജീവിച്ചാല്‍,,ഞാന്‍ മരിച്ചു പോവും,,
എന്റെ പ്രണയം മരിക്കും,പ്ലീസ് ,,
വിളിക്കാം നിനക്കെന്നെ ..വെറും ഒരു സ്നേഹിതയെ പോലെ,,മാത്രം,,
എനിക്കിനി നിന്റെ പ്രണയിനി ആവണ്ടാ..
ഈ ഇ മെയിലിനു നീ മറുപടി അയച്ചാലും ഞാന്‍ വായിക്കില്യ,,
നിന്റെ പ്രണയത്തെ നിഷേധിച്ചതിനു..നിനക്കെന്നെ ശപിക്കാം,,
നമ്മുടെ പ്രണയത്തെ കുറിച്ച്,,എനിക്കൊന്നും പറയാനില്യ,,
വിത്ത് ലവ്
കൃഷ്ണ..
രണ്ടാമതൊന്നു വായിക്കാതെയാണ് കൃഷ്ണ മെയില്‍ സെന്‍റ് ചെയ്തത്..
ഇന്നു നന്നായ് ഉറങ്ങാം,,
പിറ്റേന്ന് രാവിലെ ഓഫീസിലേക്ക് ഇറങ്ങുമ്പോള്‍ അരുണിന്റെ മെസ്സേജ്
.കൃഷ്ണാ,,
എനിക്കൊന്നു നിന്റെയൊപ്പം,,തെക്കിന്കാടിലൂടെ നടക്കണം,,,വടക്കും നാഥനെ വലംവച്ച്..
നീ വരോ..
നീയില്ലാതെ എനികതിലൂടെ നടക്കാന്‍ വയ്യ. നീ വരോ..
ഞാന്‍ എന്ന കൃഷ്ണ എന്താണ് മറുപടി പറയേണ്ടത്...
മനസ്സ് കൊണ്ട് ഞാന്‍ തേക്കിന്‍കാടിലൂടെ അരുണ്‍നൊപ്പം നടന്നു കഴിഞ്ഞു,,
ഇപ്പോള്‍ കൃഷ്ണയുടെ പ്രണയം ഏതു അവസ്ഥ യിലാണ് ...?
നിങ്ങള്‍ തന്നെ പറയു...?
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteപ്രണയം ഒരാളുടെ സ്വാതന്ത്ര്യത്തിനെ ഹനിക്കുന്നിടത് അത് യഥാര്‍ത്ഥ പ്രാണയമാല്ലതാകുന്നു ...... ഒരാള്‍ക്ക് മറ്റൊരാളിനോട് സ്നേഹം തോന്നുന്നത് സ്വാഭാവികം പക്ഷെ അത് സ്നേഹിക്കുന്ന ആളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും മുകളിലുള്ള കടന്നു കയറ്റമാകുമ്പോള്‍ ..... അത് യഥാര്‍ത്ഥ സ്നേഹമാല്ലതെയകുന്നു.... ഒരാളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി ആ സ്നേഹത്തിനു മുന്‍പില്‍ അയാളുടെ സ്വാതന്ത്ര്യങ്ങള്‍ക്കു കൂച്ച് വിലങ്ങിടുന്നതും ശരിയല്ല .... അവള്‍ പെണ്ണാണെന്ന് കരുതി അവളും ഒരു മനുഷ്യ ജീവിയല്ലേ..? സ്വന്തം സ്വത്ന്ത്ര്യതിനുമേല്‍ മറ്റൊരാള്‍ കടന്നു കയറിയാല്‍ നമുക്ക് സഹിക്കാന്‍ കഴിയുമോ...? അരുണിനെ പിരിയാനുള്ള കൃഷ്ണയുടെ തീരുമാനം തീര്‍ത്തും ശരിയാണ്... സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഇതൊരു പെണ്ണും എടുത്തെക്കാവുന്ന ഒരു തീരുമാനം..... ഞാന്‍ അതിനെ പിന്തുണയ്ക്കുന്നു... പക്ഷെ ക്ലൈമാക്സില്‍ സംഭവിച്ചത് മറ്റൊന്നാണ്..... കൃഷ്ണ എത്തിപ്പെട്ടു നില്‍ക്കുന്നതും ഒരു വിഷമ സന്ധിയിലാണ് .... എവിടെ തീരുമാനം കൃഷ്ണയ്ക്ക് വിട്ടു നമുക്ക് സംഭവിക്കുന്നതെന്തെന്ന്...കാത്തിരിക്കാം
ReplyDeleteഅരുണ്‍ പുനലൂരിന്റെ അഭിപ്രായത്തോട് ഐക്യം പ്രഖ്യാപിച്ചു കൊണ്ട് തന്നെ പറയട്ടെ...
ReplyDeleteകൃഷ്ണ എന്താവും തീരുമാനിക്കുക, അവള്‍ അരുണിന്റെ പ്രണയത്തിലേക്ക് തിരിച്ചു പോകും അല്ലെ? അവളിലെ സ്ത്രീ, സ്വത്വം തിരിച്ചറിഞ്ഞാലും ലോലമനസ്ക തന്നെ.... പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഉള്ള ആഗ്രഹം, അവളെ ആ തിരിച്ചു പോക്കിന് പ്രേരിപ്പിക്കും..... കാരണം അവള്‍ "സ്ത്രീ" ആണ്
ഒരു നല്ല കഥയുടെ തുടക്കം....
ReplyDeleteആശംസകള്‍...
സ്നേഹം നഷ്ടപെടാന്‍ പോവുന്നു എന്ന തിരിച്ചറിവല്ലേ അരുനിനെകൊണ്ട് അങനെ പറയാന്‍ പ്രേരിപ്പിചിടുണ്ടാവുക. അപ്പോള്‍ അത് യഥാര്‍ത്ഥ സ്നേഹം ആണോ? സ്വാര്‍ത്ഥത വീണ്ടും തല പോക്കിയല്ലോ .....
ReplyDeleteകൃഷ്ണയും അരുണും ഈ കാലഘട്ടത്തിലെ പ്രണയത്തിന്റെ വക്താക്കളാണ് . പ്രണയം ത്യാഗം അവസ്യപെടുന്നു എന്നാ യാഥാര്‍ത്ഥ്യം അവര്‍ മനസിലക്കുന്നില്ല. മറ്റൊരു ആളുടെ വീക്ഷണ കോണിലൂടെ കാര്യങ്ങള്‍ നോക്കി കാണാന്‍ ശ്രമിച്ചാല്‍ പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കപെടും. നാം ആഗ്രഹിക്കുമ്പോള്‍ മാത്രം ഒരാള്‍ നമ്മെ സ്നേഹിച്ചാല്‍ മതി എന്നും നമ്മുടെ സ്വാതന്ത്ര്യവും അഭിലാഷങ്ങളും ഒരിക്കലും compromise ചെയ്യില്ല എന്ന് തീരുമാനിക്കുന്നിടത് പ്രണയം പ്രയോഗികമല്ല, അവിടെ ഉള്ളത് വെറും Lust മാത്രമാണ്. Unconditional Love ഒരു myth മാത്രമാണ്. ഈ ഒരു സാഹചര്യത്തില്‍ കൃഷ്നയുടെയും അരുനിന്റെയും പ്രണയം വീണ്ടും തളിരുകുകയും പിന്നെയും കൊഴിയുകയും ചെയുന്ന ഒരി Cyclic process മാത്രം ആയി തീരും.
ReplyDeleteസിജോയുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു..
ReplyDeleteമറ്റൊരാളുടെ point of viewil നോക്കിയാല്‍ അവര്‍ക്ക് ഇതൊരു പ്രശ്നമായേ തോന്നില്ല..
എന്നാല്‍ കൃഷ്ണക്ക് തോന്നിയ ഒരു തരത്തിലുള്ള സ്വാതന്ത്ര്യം ഇല്ലായ്മ ഒരു പക്ഷെ അരുണിന് തോന്നുകയില്ല....
അവര്‍ പരസ്പരം മനസ്സ് തുറന്നു സംസാരിക്കാത്തതിനാലാവം..
കൃഷ്ണ പറഞ്ഞ പോലെ...
ചിലപ്പോള്‍ അവര്‍ രണ്ടുപേരും പരസ്പരം അവരുടെ രൂപത്തെയാവും സ്നേഹിച്ചത്...
a kind of lust...
ഇനി ഇവര്‍ ഒരുമിച്ചാലും മുന്‍പ് സ്നേഹിച്ചപോലെ സ്നേഹിക്കാന്‍ ആവുമോ എന്ന കാര്യം സംശയമാണ്...
ഒരിക്കല്‍ മടുത്താല്‍ വീണ്ടും പഴയ ശക്തിയോടെ വരുന്ന ഒന്നല്ല പ്രണയം..
വന്നാല്‍ അത് അധിക നാള്‍ നിലനില്കുമോ..??
അനുഭവസ്ഥര്‍ ബാക്കി വിലയിരുത്തുക...
അന്ന് കൃഷ്ണ നന്നായി ഉറങ്ങിയെങ്കില്‍...
അവള്‍ക്ക് ഇനി അവനെ സ്നേഹിക്കാന്‍ കഴിയില്ല....
"In mature Love ,the goal is no to tear apart the old map of someone's life but to redraw that map while defining new byways"-Dr.Robert L smith-Lies at the altar.
ReplyDeleteഒരു മറുപടി "ഈ പ്രണയം വേണ്ടെന്നു വയ്ക്കുക."ഇല്ലെങ്കില്‍ മുന്നോട്ടൂള്ള പ്രയാണത്തില്‍ വേര്‍പിരിയും..
സംവേദനക്ഷമതയുള്ള ആശയം..എല്ലാ ആശംശകളും...
പ്രണയത്തിന്റെ മറ്റൊരു മുഖമാണ്ണ്‍ ഇവിടെ ദ്രിശ്യമാവുന്നത് .....പ്രണയം മടുപ്പുളവാക്കുമോ? ആവോ എനിക്കറിയില്ല...പക്ഷെ അവരുടെ പ്രണയം സത്യസന്ധമായിരിക്കില്ല....അതാവും അവള്‍ക്ക് അങ്ങനെ തോന്നിയത്.
ReplyDeleteപക്ഷെ പ്രണയം ഒഴിച്ച് നിര്‍ത്താനാവില്ല എന്ന അവസാന വരികളില്‍ വ്യക്തമാവുന്നു .
കഥ ഇഷ്ടായി ട്ടോ.
എല്ലാ വരിക്കും ഒരേ കളര്‍ കൊടുത്താല്‍ നന്നായിരിക്കും.
പ്രണയത്തില്‍ ഒരാള്‍ക്ക് എങ്ങിനെയാണ് സ്വാതന്ത്ര്യം നഷ്ടമാകുക ....
ReplyDeleteഅങ്ങിനെ തോന്നുനെങ്ങില്‍ അതൊരിക്കലും യഥാര്‍ത്ഥ പ്രണയം ആയിരികുകയില്ല ..
ഇതൊരുതരം adjustment ആണ് .....
പ്രണയത്തില്‍ രണ്ടു പേര്‍ക്കും അവരുടെ സ്വാതന്ത്ര്യവും ഇഷ്ടങ്ങളും പങ്കുവയ്ക്കാനുള്ള ഇടം ഉണ്ട് .....
അല്ലെങ്കില്‍ അവര്‍ക്ക് എങ്ങിനെ പറയാനാകും അവര്‍ പ്രണയിചിരുന്നുവെന്നു
dear author
ReplyDeleteThe relation between krishna & arun is not love, love ends exactly that point where selfishness starts, any way good story
Best regards
Section 8
തേക്കില്ലാത്ത തേക്കിൻകാടു പോലെ പരസ്പരമല്ലാത്ത പ്രണയങ്ങൾ.അതിപ്പോഴും തേക്കിൻ കാട്ടിനു ചുറ്റും വട്ടം കറങ്ങുന്നുണ്ടാവും.പുറത്തേക്ക് തുളുമ്പാതെ,വട്ടംചുറ്റി.
ReplyDeleteഅരുണിനു കൃഷ്ണയോടുള്ളത് പ്രണയത്തിൽ ആത്മാർത്ഥതയില്ല..ഒരു തരം സ്വാർത്ഥമായ താല്പര്യമാണ്....അതു കൊണ്ടാണ് കൃഷ്ണയ്ക്ക് അരുണിനോടുള്ള പ്രണയത്തിൽ മടുപ്പനുഭവപ്പെട്ടത്.യതാർത്ഥ പ്രണയം ഒരിക്കലും മടുക്കുകയില്ല...പിന്നെ ഒരിക്കൽ മടുത്ത പ്രണയം വീണ്ടും തുടരുന്നത് അത്ര സുഖകരമല്ല ...എന്തായാലും ആരുടെയും സ്വാതന്ത്രത്തിൽ കൈ കടത്താൻ നാൻ ആഗ്രഹിക്കുന്നില്ല..എന്തായാലും കൃഷ്ണയുടെ തീരുമാനമെന്താണെന്ന് കാത്തിരുന്ന് കാണാം ...
ReplyDeleteവളരെ നന്നായി എഴുതി..... :)
ReplyDeletevishayam pazhayathaanenkilum ezhuthil puthumayundu....................
ReplyDeletePranayam maduthu .... Actually there was no pranayam, only some imganitaions about pranayam. In prnayam both of them become one.
ReplyDeleteIf they want freedom to do anything, same will do by the men also & both are doing seperate life. Enjoying life by saying individual freedomm what is that? PLEASE DONT love, parnayam or marry those ladies with the same concept of the above storey. They are actually same like yakshi in some old movies, raktadhahikalaya pramam......
Ugran !!!
ReplyDelete