Tuesday, January 26, 2010
അതിന്‍ പൊരുള്‍യെനിക്കെതുമറിയില്ലലോ ...
ആ ദിവസം എനിക്ക് മറന്നേ പറ്റു...
ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ദിവസം.
ഒരു ഗുരുവായൂര്‍ യാത്ര,,ഒറ്റക്കുള്ള ..ഒരു സുന്ദരമായ യാത്ര ..
ചിന്തകള്‍ കാടു കയറുന്നു..
ഓര്‍മ്മകള്‍ ,,
കേച്ചേരി എത്തിയതറിഞ്ഞില്ല..
കുറച്ചു നേരം ബസ് നിര്‍ത്തിയിട്ടു,,,ആളുകളെ വിളിച്ചു കയ്യറ്റുന്നു..
രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ബസ് സ്റ്റാര്‍ട്ട് ചെയ്തു.
അപ്പഴാണ്,,ഒരു ചുവന്ന ചുരിദാര്‍കാരി ഓടി വന്നു കയറിയത്..
അവര്‍ എന്റെ അടുത്ത് വന്നിരുന്നു.
പെട്ടന്നാണ് മുഖത്തേക്ക് നോക്കിയത്,
,ഹോ..!
ഇപ്പോഴും ആ അമ്പരപ്പ് മാറിയിട്ടില്യ എനിക്ക്.
രണ്ടു കണ്ണുകള്‍ മാത്രം,മൂക്കും വായും എല്ലാം ഒന്നായ രൂപം,
ചുണ്ടുകള്‍ ,ഒന്നും ഇല്ല്യാ ..ഇത്രയും വിരൂപ്യത്തോടെ ..എങ്ങനെ,,
കൈയ്യുകള്‍,,മാംസം ഉരുകിയ കയ്യുകള്‍..
എന്തായാലും ഒന്നുറപ്പാണ് ,,
ഏതോ ഒരു അപകടത്തില്‍ നിന്ന് ഉയിര്തെഴുന്നെട്ട ജീവിതം .
അഗ്നിക്കിരയായ ജീവിതം..
മുഖമാകെ പൊള്ളി വികൃതമായ കൊണ്ട്,
ബസ്സിലുള്ളവര്‍ മുഴുവനും അവരെ നോക്കുന്നു ..
അവര്‍ പുറത്തേക്കു നോക്കിയിരുന്നു ..
എനിക്ക് ശ്വാസം മുട്ടുന്ന പോലെ,
കുറച്ചു നേരം കണ്ണടച്ചിരുന്നു,എന്തോ നെഞ്ചു പൊട്ടുന്ന സങ്കടം,
കുറച്ചു നേരത്തേക്ക് കണ്ണ് തുറക്കാന്‍ പേടിച്ചു..
മുഖത്തെ അവയവങ്ങള്‍,,ഒന്നുംമില്ലാതെ,കണ്ണുകള്‍ മാത്രം,
എന്റെ കണ്ണിലും ആ കണ്ണുകള്‍ മാത്രം,
എങ്ങനെയാണ് അവര്‍ ഇങ്ങനെയായത്..ആരാണ് ചെയ്തത്,,ആത്മഹത്യക്ക് ശ്രമിച്ചതാണോ,,
ഒന്നും ചോദിച്ചില്ല ..എന്റെ കണ്ണുകള്‍ നിറഞ്ഞു,പുറത്തേക്കു നോക്കിയിരുന്നു,
പെട്ടന്നാണ് ബസ് സടെന്‍ ബ്രേക്ക് ഇട്ടത്,,
അവര്‍ വീഴാന്‍ പോയ് ഞാന്‍ അവരുടെ കയ്യില്‍ കേറി പിടിച്ചു..
വീഴാതെ ചേര്‍ത്ത് ഇരുത്തി..
അസ്ഥികള്‍ പൊന്തിയ കൈയുകള്‍ ..
അവരെന്നെ ഒന്ന് നോക്കി,നന്ദിയോടെ,,
ആ നോട്ടം എനിക്ക് കാണാന്‍ആയില്യ,,
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി,,
ഞാന്‍ ..കരഞ്ഞു..ഹൃദയം പിടഞ്ഞു,,
ബസ് ഓടികൊണ്ടിരുന്നു,,തൃശ്ശൂരില്‍ എത്തിയത് ഞാന്‍ അറിഞ്ഞില്യ..
"വടക്കേ സ്റ്റാന്റ്..വടക്കേ സ്റ്റാന്റ്,,"ക്ലീനരുടെ രോദനം ..
പെട്ടന്ന് എന്റെ കയ്യില്‍ പിടിച്ചു അവര്‍ പറഞ്ഞു .."ഇറങ്ങട്ടെ,
പിന്നെ എന്റെ ഹൃദയത്തെ തുളച്ചു കൊണ്ടൊരു ദയനീയ നോട്ടം,
അവര്‍ പെട്ടന്ന് ഇറങ്ങി ..
ക്ലീനെര്‍ വേഗം മാറി നിന്നു..
അയാളുടെ മുഖത്ത് വല്ലാത്ത ഭാവം,,
വടക്കേ സ്റ്റാന്‍ഡില്‍ ആയിരുന്നു എനിക്ക് ഇറങ്ങേണ്ടത്..പക്ഷെ ഞാന്‍ ഇറങ്ങി യില്ല..
കുറച്ചു നേരം കൂടി അവിടെയിരുന്നു,, അവസാന സ്റ്റോപ്പില്‍ ഇറങ്ങും വരെ,,ഞാന്‍ ആ നോട്ടത്തിന്റെ പൊരുള്‍ തേടുകയായിരുന്നു,,
ഞാന്‍ എന്ന അഹംങ്കാരം എന്റെ ഉള്ളില്‍ എവിടെയോ..ഇല്ലെ..
എനിക്കിനി ആ ഭാവം വേണ്ട,,
എനിക്ക് ജീവിച്ചാല്‍,, മതി.. ഈ ലോകത്തെ സ്നേഹിച്ചു,,
കൊച്ചു കൊച്ചു സങ്കടങ്ങളെ പ്രണയിച്ചു..
കൊച്ചു കൊച്ചു സുഖങ്ങളെ താലോലിച്ചു..
Subscribe to:
Post Comments (Atom)
നമുക്കുള്ളത് പോരാ പോരാ എന്നു പരാതിയാണ് മിക്കവര്‍ക്കും.... ഒരു നിമിഷം, മറ്റുള്ളവരിലേക്കു ഒന്നു നോക്കിയെങ്കില്‍...!!!
ReplyDeleteഅതിന്‍ പൊരുള്‍യേതെന്നറിയാതെ, ഒരു നോവ് ഉള്ളില്‍ പടരുന്നു.
nice write up.
ReplyDeletesatyamanellam,chila nimisham sathyangaleyum nam marakkan sremikkunnu......
ReplyDeleteനീലൂ... നന്നായി അവതരിപ്പിച്ചിരിക്കുന്നു... നാം എപ്പോഴും നമുക്ക് മുകളിലുള്ളവരുമായി താരതമ്യം ചെയ്യുന്നു. ഈ കാണുന്ന സുഖഭോഗങ്ങളും, സൗന്ദര്യവും ഒറ്റ നിമിഷം കൊണ്ട് നഷ്ടപെടന്നുവ മാത്രം
ReplyDeleteഎന്നിട്ടും നാം അതിനു പുറകെ ഓടുന്നു....താങ്കള്‍ക്കും, വായനക്കാരായ ഞങ്ങള്‍ക്കും ഒരു പുനര്‍ചിന്തനത്തിന് വഴിയൊരുക്കിയതിന് നന്ദി
വികൃതമായ രൂപതോടെ ഈ നാട്ടില്‍ ജീവിക്കുക!!!!! അനായാസം....എല്ലാവരലലും അകടപെടും ...കൈയില്‍ പിടിച്ചപ്പോള്‍ അവര്‍ക്കുണ്ടായ അനുഭൂതി ... ചിന്തിപിക്കുന്ന writeup വളരെ നന്നായിരിക്കുന്നു ........
ReplyDeleteവളരെ മനോഹരമയി അവതരിപ്പിചിരികുന്നു, ചില ഭംഗിയില്ലാത സത്യങ്ങളെ....അഭിനന്ദനങ്ങൾ
ReplyDeleteഎന്റെ ഒരു കവിത കൌമുദി മാസികയിൽ അയചു കൊടുക്കണം എന്നുണ്ട്.ദയവായി വഴി പറഞ്ഞുതരുമൊ
ReplyDeleteഞാനും പലപ്പോഴും ഇതുപോലെ കണ്ണടച്ച് ഇരുന്നു പോയിട്ടുണ്ട്.നന്നായി അവതരിപ്പിചിരികുന്നു ....അഭിനന്ദനങ്ങൾ
ReplyDeleteപ്രണയ (സ്വപ്ന) ലോകത്തില്‍ നിന്നു ഈ ഭൂമിയിലേക്ക്.....കാപട്യം നിറഞ്ഞ, എല്ലാ ചിരിക്കു പിന്നിലും ഒരു ചതി ഒളിപ്പിച്ചു വച്ച മനുഷ്യരുടെ ലോകത്തിലേക്ക് ഈ കവിതയില്‍ കൂടി ചേച്ചി നടന്നെത്തി....ലളിതം, സുന്ദരം....
ReplyDeleteസുന്ദരമായതെല്ലാം ക്ഷണികമാണ് എന്നു മനസ്സിലാക്കിത്തരുന്ന കുറിപ്പ്..... അഭിനന്ദനങ്ങള്‍
ReplyDeleteനിങ്ങളുടെ വരികളിലൂടെ തെളിയുന്ന രൂപങ്ങള്‍ വായനക്കാരനില്‍ കുറേ ചോദ്യങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. എന്തായിരിക്കാം അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്? സഹതാപത്തോടെ നോക്കുന്ന മറ്റുള്ളവരോട് അവര്‍ക്ക് എന്തായിരിക്കും തോന്നുന്നുണ്ടാവുക? അവര്‍ക്ക് സുഖ ദുഃഖങ്ങള്‍ പങ്കു വെക്കാന്‍ നല്ല സുഹൃത്തുക്കള്‍ ഉണ്ടാകുമോ?
ReplyDeleteനിങ്ങളുടെ സ്പര്‍ശം അവര്‍ക്ക് വലിയ ആശ്വാസമായിരുന്നിരിക്കണം! സാധാരണക്കാരനില്‍ ഇത്തരം ചലനം ഉണ്ടാക്കാന്‍ കഴിയുമ്പോഴാണ് നിങ്ങളുടെ എഴുത്തിനു പൂര്‍ണ്ണത വരുന്നത്. തുടര്‍ന്നും എഴുതൂ.
I dont know how I came to your profile today in Orkut. I was just seeing some profiles who visited mine and somehow it ended up in this blog...."Athin porul enikkethum ariyillellooo..." a very meaning full heading.... as your profile says..."who am I"..still in search, the moment we find what we are.... we wont be in this lovely world ??? All your favorit movies are my favorite movies too... Those who got a romantic heart and fallen in love or wanted to fall in love will all like those movies......
ReplyDeletereally touching..keep it up..
ReplyDeleteoru nimisham njn iswarane orthu..nanni paryaan...Nice post...
ReplyDeleteമറ്റുള്ളവരുടെ ഓരോരോ പ്രശ്നങ്ങള്‍ കാണുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ ഒക്കെ വെറും.........
ReplyDeleteme too had a same feeling in a train journey..
seeing a helpless blind....
This comment has been removed by the author.
ReplyDeleteഎനിക്കുതന്നെ കിട്ടുന്നൂ
ReplyDeleteഞാനയയ്ക്കുന്നതൊക്കെയും
ആരില്‍നിന്നെതതേ നോക്കൂ
വിഡ്ഢിശ്ശിപ്പായിയീശ്വരന്‍ - കുഞ്ഞുണ്ണി മാഷ്
ഞാനെന്ന ഭാവമരുതെന്ന
വാക്കിനെ സ്ഫടികപാത്ര-
മായി കരുതിടേണം.
ഒന്നങ്ങു തള്ളുകില്‍ വീണങ്ങു
ചിതറീടും ഗര്‍വ്വും സര്‍വ്വമെ-
ന്നോര്‍ക്കുക നീ..
very nice
ReplyDeleteവൈരൂപ്യമായ സത്യത്തെ വളരെ മനോഹരമായി അവതരിപ്പിച്ചതിനു നന്ദി..നാമെന്താണ് എന്ന ബോധമുണ്ടാകുന്നതിന് ഇടക്കെങ്കിലും ഇത്തരം ജീവിതത്തിലേക്ക് നോക്കുന്നത് നല്ലതാണ്.നന്ദി ....നാനെന്താണെന്ന് എന്നെ ഒർമിപ്പിച്ചതിന്...ഒപ്പം എനിക്കെല്ലാ സൌഭാഗ്യങ്ങളും തന്ന എന്റെ റബ്ബിനെ നാൻ സ്തുതിക്കുന്നു...അൽഹംദു ലില്ലാ..
ReplyDeleteBy reading the above experience it is too much helpful for a self refinement and a self analysis. Thank you very much!
ReplyDeleteനന്നായിട്ടുണ്ട് .......വിഷമങ്ങള്‍ ഇല്ലത്തവരില്ല .......എല്ലാവര്‍ക്കും അവരുടെ വിഷമങ്ങളാണ് വലുത് ....അതിനിടയ്ക്ക് മറ്റുള്ളവരെ കാണാറില്ല ......
ReplyDeleteസമയം കിട്ടാറില്ല അതാണ് സത്യം.........ജീവിതത്തെ സ്നേഹിക്കണമെന്നു പറയാം..പഠിപ്പിക്കാം ....പക്ഷെ കഴിയണ്ടേ..?
its a good post trying to make the readers think and act.me too being a pessimist, always thinks my problems are the biggest in this world.But.............
ReplyDelete