
വളരെ നേരം ആലോചിച്ചാണ് കൃഷ്ണ ഒരു തിരുമാനമെടുത്തത്..
ഈ പാതിരാത്രിയില്‍ അരുണിനെ മൊബൈലില്‍ വിളികേണ്ട,,ഇ മെയില്‍ ചെയ്യാം,,അതാണ് നല്ലത് ..
തിരിച്ചൊന്നും കേള്‍ക്കണ്ടല്ലോ...
താന്‍ മനസ്സില്‍ കരുതി വച്ചതെല്ലാം പറയാന്‍ ,അരുണിനോട് പറയാന്‍ ശക്തിയില്ല
.തിരിച്ചു പറയുന്നത് കേള്‍ക്കാനും ..
ജിമെയില്‍ എടുത്തു..ആദ്യം ഇംഗ്ലീഷില്‍ കമ്പോസ് ചെയ്യാം എന്ന് കരുതി ..
പിന്നെ തോന്നി മലയാളമാണ് നല്ലത്,
വാക്കുകളുടെ തീവ്രത അറിയിക്കാന്‍ മലയാളത്തില്ലേ പറ്റു തനിക്കു..
അരുണ്‍,,
രണ്ടു ദിവസമായ് ഞാന്‍ നിന്നെ ഒരു കാര്യം അറിയിക്കണമെന്ന് കരുതുന്നു,,പക്ഷെ നിന്നോട് പറയാന്‍ പേടിയുണ്ടയ്യിര്യന്നു.ഇപ്പോഴും ഉണ്ട് ,പക്ഷെ പറഞ്ഞെ പറ്റു ..
എനിക്ക് പ്രണയം ബോറടിച്ചു തുടങ്ങി..വല്ലാത്ത മടുപ്പ്.
.ഇന്നു ആ മടുപ്പ് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി.നിനക്കതു ഫീല്‍ ചെയ്തിരിക്കില്ല്യ.
.കാരണം,,നീയെന്നെ പ്രണയത്തിന്റെ കൂട്ടില്‍ അടച്ചു സൂക്ഷിചിരിക്യാണല്ലോ..
എനിക്ക് ചുറ്റും സ്വാര്‍ത്ഥതയുടെ മുള്‍വേലി കെട്ടി..
നീയെന്നെ കൂടിലടച്ചിരിക്യാണ്..
ആ വേലി പൊടിച്ചു എനിക്ക് പുറത്തിറങ്ങാന്‍ എനിക്കിത് വരെയും ആയില്യ.
.പക്ഷെ ഈ നിമിഷം മുതല്‍ ഞാന്‍ സ്വതന്ത്ര യാവട്ടെ,,
എനിക്കിനിയും നിന്റെ പ്രണയത്തിന്റെ മധുരം നുകരാന്‍ ആവില്യ..
എനികതു കയ്ച്ചുതുടങ്ങി,,
ഞാന്‍ എന്താണ് ഇങ്ങനെ പറയുന്നത് എന്നു നീ കരുതിന്നില്ലേ,,
എനിക്ക് ഫ്രീഡം വേണം അരുണ്‍,,
ഒന്ന് ചിന്തിക്കാന്‍,,
ഒറ്റക്കൊന്നു നടക്കാന്‍..
ഇഷ്ടപെട്ട പുസ്തകം വായിക്കാന്‍ ..
ഇഷ്ടപെട്ട ജോലിചെയ്യാന്‍..
സ്നേഹിതരോത്തു വര്‍ത്തമാനം പറയാന്‍
,എഴുതാന്‍ ,,അങ്ങനെയങ്ങനെ,,
നീയെന്നെ പ്രണയിച്ചു തുടങ്ങ്യിയ ,
ഞാന്‍ തിരിച്ചു പ്രണയിക്കാന്‍ തുടങ്ങിയ അന്ന് മുതല്‍ എന്റെ ഫ്രീഡം നഷ്ട്പെട്ടു..ശരിയല്ലേ..
എനികെന്തു ഇഷ്ടമാണ് എന്നോ,
,തെക്കിന്കാടിനിടയില്ലൂടെ ..വടക്കും നാഥനെ ചുറ്റി നടക്കാന്‍ ..
നീ എപോഴെങ്കിലും എന്റെ കൂടെ വന്നിടുണ്ടോ,,
ഒരിക്കല്‍ അത് പറഞ്ഞപ്പോള്‍ ,,നീ പറഞ്ഞു..
ആ നടക്കുന്ന ദൂരം നമുക്ക് എന്റെ കാറില്‍ യാത്ര ചെയ്യാം,,
എനിക്ക് വയ്യ ,,മാത്രമല്ല നീ അതിലൂടെ നടകുന്നതും എനികിഷ്ടമില്ല..
കൂടതല്ലോന്നും പറയാതെ ഞാന്‍ മിണ്ടാതായി..
ഞാന്‍ എഴുത്ന്നുവരികളൊക്കെ നീ വിമര്‍ശിച്ചു തള്ളി,,
എന്റെ കഥകള്‍ക്ക് ആത്മാംശം കൂടുതലാണെന്ന് പറഞ്ഞു പിണങ്ങി,,
എന്റെ കൂടുകരോട് വര്‍ത്തമാനം പറയാന്‍ ഫോണേടുട്താല് നിന്റെ മുഖം ചുവക്കും,,
അവരെ ഒന്ന് കാണണം എന്നു പറഞ്ഞാല്‍ നിന്റെ കണ്ണില്‍ രോക്ഷം,,
ഒന്നര വര്‍ഷമായ് നമ്മള് പരിചയപെട്ടിട്ട്..
പ്രണയിച്ചു തുടങ്ങ്യിട്ടു ഒരു വര്‍ഷവും ഒന്നര ആഴ്ചയും,,
നീ എപ്പോഴും പറയാറുണ്ട്
നമ്മള് പ്രണയിച്ചു കൊണ്ടിരിക്യാണ്,
,നമ്മള് പ്രണയിക്കുന്ന പോലെ ആരും ഉണ്ടാവില്യ.
.ഇ വര്‍ഷം കഴിയുമ്പോള്‍ നമ്മള് വിവാഹിതരാവും
.എന്റെ സ്വപ്നങ്ങള്‍ പോലും നീ നിന്റെ തായ്..നീ എന്റെ ഉടമസ്തനായ് ..
ഇന്നു നീയെന്റെ എഴുത്ത് നിര്‍ത്തണമെന്ന് പറഞ്ഞിടത്ത്,,
കൃഷ്ണക്ക്,,ഈ എനിക്ക് നിന്നോടുള്ള പ്രണയം ഒരു ബോറടിയായ്.
.പ്രണയത്തിന്റെ സ്വാര്‍ത്ഥത എന്നെ വെറുപ്പിക്കുന്നു..
നീ ആരെയാണ് പ്രണയിച്ചത്..?
കൃഷ്ണയെന്ന എന്നെ യാണോ..അതോ..
കൃഷ്ണയെന്ന ഈ രൂപത്തെയാണോ..
എന്തായാലും..അരുണ്‍ എനിക്ക് പറ്റില്യ ഇനി ..
എനിക്ക് ഞാനായ് തന്നെ ജീവിക്കണം,
ഒറ്റയ്ക്ക് നടക്കണം .
.എന്റെ ചെറിയ ചെറിയ സ്വപ്നങ്ങളിലൂടെ ജീവിക്കണം,,
ഇങ്ങനെ ബോറടിച്ചു ജീവിച്ചാല്‍,,ഞാന്‍ മരിച്ചു പോവും,,
എന്റെ പ്രണയം മരിക്കും,പ്ലീസ് ,,
വിളിക്കാം നിനക്കെന്നെ ..വെറും ഒരു സ്നേഹിതയെ പോലെ,,മാത്രം,,
എനിക്കിനി നിന്റെ പ്രണയിനി ആവണ്ടാ..
ഈ ഇ മെയിലിനു നീ മറുപടി അയച്ചാലും ഞാന്‍ വായിക്കില്യ,,
നിന്റെ പ്രണയത്തെ നിഷേധിച്ചതിനു..നിനക്കെന്നെ ശപിക്കാം,,
നമ്മുടെ പ്രണയത്തെ കുറിച്ച്,,എനിക്കൊന്നും പറയാനില്യ,,
വിത്ത് ലവ്
കൃഷ്ണ..
രണ്ടാമതൊന്നു വായിക്കാതെയാണ് കൃഷ്ണ മെയില്‍ സെന്റ് ചെയ്തത്..
ഇന്നു നന്നായ് ഉറങ്ങാം,,
പിറ്റേന്ന് രാവിലെ ഓഫീസിലേക്ക് ഇറങ്ങുമ്പോള്‍ അരുണിന്റെ മെസ്സേജ്
.കൃഷ്ണാ,,
എനിക്കൊന്നു നിന്റെയൊപ്പം,,തെക്കിന്കാടിലൂടെ നടക്കണം,,,വടക്കും നാഥനെ വലംവച്ച്..
നീ വരോ..
നീയില്ലാതെ എനികതിലൂടെ നടക്കാന്‍ വയ്യ. നീ വരോ..
ഞാന്‍ എന്ന കൃഷ്ണ എന്താണ് മറുപടി പറയേണ്ടത്...
മനസ്സ് കൊണ്ട് ഞാന്‍ തേക്കിന്കാടിലൂടെ അരുണ്നൊപ്പം നടന്നു കഴിഞ്ഞു,,
ഇപ്പോള്‍ കൃഷ്ണയുടെ പ്രണയം ഏതു അവസ്ഥ യിലാണ് ...?
നിങ്ങള്‍ തന്നെ പറയു...?