
ആ ദിവസം എനിക്ക് മറന്നേ പറ്റു...
ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ദിവസം.
ഒരു ഗുരുവായൂര്‍ യാത്ര,,ഒറ്റക്കുള്ള ..ഒരു സുന്ദരമായ യാത്ര ..
ചിന്തകള്‍ കാടു കയറുന്നു..
ഓര്‍മ്മകള്‍ ,,
കേച്ചേരി എത്തിയതറിഞ്ഞില്ല..
കുറച്ചു നേരം ബസ് നിര്‍ത്തിയിട്ടു,,,ആളുകളെ വിളിച്ചു കയ്യറ്റുന്നു..
രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ബസ് സ്റ്റാര്‍ട്ട് ചെയ്തു.
അപ്പഴാണ്,,ഒരു ചുവന്ന ചുരിദാര്കാരി ഓടി വന്നു കയറിയത്..
അവര്‍ എന്റെ അടുത്ത് വന്നിരുന്നു.
പെട്ടന്നാണ് മുഖത്തേക്ക് നോക്കിയത്,
,ഹോ..!
ഇപ്പോഴും ആ അമ്പരപ്പ് മാറിയിട്ടില്യ എനിക്ക്.
രണ്ടു കണ്ണുകള്‍ മാത്രം,മൂക്കും വായും എല്ലാം ഒന്നായ രൂപം,
ചുണ്ടുകള്‍ ,ഒന്നും ഇല്ല്യാ ..ഇത്രയും വിരൂപ്യത്തോടെ ..എങ്ങനെ,,
കൈയ്യുകള്‍,,മാംസം ഉരുകിയ കയ്യുകള്‍..
എന്തായാലും ഒന്നുറപ്പാണ് ,,
ഏതോ ഒരു അപകടത്തില്‍ നിന്ന് ഉയിര്തെഴുന്നെട്ട ജീവിതം .
അഗ്നിക്കിരയായ ജീവിതം..
മുഖമാകെ പൊള്ളി വികൃതമായ കൊണ്ട്,
ബസ്സിലുള്ളവര്‍ മുഴുവനും അവരെ നോക്കുന്നു ..
അവര്‍ പുറത്തേക്കു നോക്കിയിരുന്നു ..
എനിക്ക് ശ്വാസം മുട്ടുന്ന പോലെ,
കുറച്ചു നേരം കണ്ണടച്ചിരുന്നു,എന്തോ നെഞ്ചു പൊട്ടുന്ന സങ്കടം,
കുറച്ചു നേരത്തേക്ക് കണ്ണ് തുറക്കാന്‍ പേടിച്ചു..
മുഖത്തെ അവയവങ്ങള്‍,,ഒന്നുംമില്ലാതെ,കണ്ണുകള്‍ മാത്രം,
എന്റെ കണ്ണിലും ആ കണ്ണുകള്‍ മാത്രം,
എങ്ങനെയാണ് അവര്‍ ഇങ്ങനെയായത്..ആരാണ് ചെയ്തത്,,ആത്മഹത്യക്ക് ശ്രമിച്ചതാണോ,,
ഒന്നും ചോദിച്ചില്ല ..എന്റെ കണ്ണുകള്‍ നിറഞ്ഞു,പുറത്തേക്കു നോക്കിയിരുന്നു,
പെട്ടന്നാണ് ബസ് സടെന്‍ ബ്രേക്ക് ഇട്ടത്,,
അവര്‍ വീഴാന്‍ പോയ് ഞാന്‍ അവരുടെ കയ്യില്‍ കേറി പിടിച്ചു..
വീഴാതെ ചേര്‍ത്ത് ഇരുത്തി..
അസ്ഥികള്‍ പൊന്തിയ കൈയുകള് ..
അവരെന്നെ ഒന്ന് നോക്കി,നന്ദിയോടെ,,
ആ നോട്ടം എനിക്ക് കാണാന്ആയില്യ,,
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി,,
ഞാന്‍ ..കരഞ്ഞു..ഹൃദയം പിടഞ്ഞു,,
ബസ് ഓടികൊണ്ടിരുന്നു,,തൃശ്ശൂരില്‍ എത്തിയത് ഞാന്‍ അറിഞ്ഞില്യ..
"വടക്കേ സ്റ്റാന്റ്..വടക്കേ സ്റ്റാന്റ്,,"ക്ലീനരുടെ രോദനം ..
പെട്ടന്ന് എന്റെ കയ്യില്‍ പിടിച്ചു അവര്‍ പറഞ്ഞു .."ഇറങ്ങട്ടെ,
പിന്നെ എന്റെ ഹൃദയത്തെ തുളച്ചു കൊണ്ടൊരു ദയനീയ നോട്ടം,
അവര്‍ പെട്ടന്ന് ഇറങ്ങി ..
ക്ലീനെര് വേഗം മാറി നിന്നു..
അയാളുടെ മുഖത്ത് വല്ലാത്ത ഭാവം,,
വടക്കേ സ്റ്റാന്‍ഡില്‍ ആയിരുന്നു എനിക്ക് ഇറങ്ങേണ്ടത്..പക്ഷെ ഞാന്‍ ഇറങ്ങി യില്ല..
കുറച്ചു നേരം കൂടി അവിടെയിരുന്നു,, അവസാന സ്റ്റോപ്പില്‍ ഇറങ്ങും വരെ,,ഞാന്‍ ആ നോട്ടത്തിന്റെ പൊരുള്‍ തേടുകയായിരുന്നു,,
ഞാന്‍ എന്ന അഹംങ്കാരം എന്റെ ഉള്ളില്‍ എവിടെയോ..ഇല്ലെ..
എനിക്കിനി ആ ഭാവം വേണ്ട,,
എനിക്ക് ജീവിച്ചാല്‍,, മതി.. ഈ ലോകത്തെ സ്നേഹിച്ചു,,
കൊച്ചു കൊച്ചു സങ്കടങ്ങളെ പ്രണയിച്ചു..
കൊച്ചു കൊച്ചു സുഖങ്ങളെ താലോലിച്ചു..