Sunday, May 10, 2009

ഓര്‍മ- പ്രണയത്തിന്റെ അവസാന പേജ്
പിരിയുന്നതിന്റെ അന്നാണ് ഓടോഗ്രഫിന്റെ അവസാന പേജില്‍ അവന്‍ എഴുതിയത്...

"ഓര്‍മയിലെ പുല്‍നാമ്പില്‍ വറ്റാത്ത ഒരു കണ്ണീര്‍കണംമാന് നീ ...
മനുഷ്യാധരങ്ങള്‍ ഒരിക്കലും നുകരാത്ത പനീര്‍ പുഷ്പമാണ് നീ...
എന്‍ അന്തരാത്മാവിനെ വിശുധമാകും മന്ത്രമാണ് നീ ...
നിന്‍ പൂ മുഖം കൈ കുമ്പിളില്‍ ഒതുക്കാനയില്ല ...
നിന്‍ പ്രണയത്തിന്‍ ആലിപഴത്തെഎനിക്ക് ചുംബിക്കാന്‍ ആയില്ല...
ഇനി നിന്നെയെനിക്ക് സ്വപ്നത്തില്‍ കണ്ടാല്‍ മതി..
അനശ്വരമായ്‌ പ്രണയിച്ചാല്‍ മതി ...
നമ്ര ശിരസ്കനായ്‌ ഞാന്‍
ഏകനായ്‌ നടക്കട്ടെ...മണലാരണ്ണയ ത്തിലേക്ക് ..."
എന്ന്
സ്നേഹ്പൂര്‍വ്വം നിന്റെ സ്വന്തം ഗന്ധര്‍വന്‍

ഗുല്‍മോഹര്‍ പൂത്തുലഞ്ഞ കോളേജിന്റെ ഇരുണ്ട ഇടവഴികളി ലൂടെ നിറഞ്ഞ കണ്ണുകളോടെ നടന്നു നീങ്ങുമ്പോള്‍ അവന്‍ ,എന്റെ ഗന്ധര്‍വന്‍ എന്ന് വിശേഷിപിച്ചിര്രുന്നവന്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയില്ല .വിറക്കുന്ന കൈകളോടെ അവന്‍ അടുത്ത സിഗരറ്റിനു തീ കൊളുത്തി .എന്നെ വെറുക്കാന്‍...മറക്കാന്‍ അവന്‍ ശ്രമിക്കുക യാവണം എന്റെ സ്വന്തം ഗന്ധര്‍വന്‍ ..

അന്ന് രാത്രി ,ഡയറി എഴുതാന്‍ പേടിയായിരുന്നു ..ആ കറുത്ത ചട്ടയിട്ട പുസ്തകം എന്നെ പേടിപ്പിച്ചു.പ്രണയ പനി പിടിച്ച നാളുകളിലെ അക്ഷരകൂട്ടങ്ങള്‍ക്കിടയില്‍ പെട്ട് ഞാന്‍ മരിച്ചു പോവുമോ എന്ന് പോലും ഭയപെട്ടു .പിന്നെ ആരും കാണാതെ ഓട്ടോ ഗ്രാഫും ഡയറി യും പഴയ പുസ്തക കൂമ്പാരങ്ങല്കിടയിലേക്ക് വലിച്ചെറിഞ്ഞു .പിന്നെ ആശ്വാസത്തോടെ തലയിലൂടെ പുതപ്പിട്ട് മുഖം പൂഴ്ത്തി കിടന്നു .അപ്പോഴും ഞാന്‍ അവന്‍ ഒരിക്കല്‍ പറഞ്ഞതു ഓര്ത്തു. "പ്രണയം മരണംമാണ് .നിന്റെ ഗന്ധര്‍വന്‍ നിന്നെയും കൊണ്ടു പറന്നു പോവും ..പ്രണയ സാഗരവും നീന്തി കിടന്നു ...അങ്ങകലേ..," ഭയ ത്തോടെ..കണ്ണ് പൂടിയടച്ച്‌ഞാന്‍ കിടന്നു..മണികൂറുകളോളം...പിന്നെ ഉറക്കമെന്നെ കൈ പിടിച്ചു കൊണ്ടു പോയ്,,,,

{അതൊരു യാത്രയായിരുന്നു ..ഇത് വരെ കാണാത്ത വഴികളിലൂടെ . നിലാവ് പെയ്യുന്ന രാത്രിയിലൂടെ ....നടന്നു നടന്നു ..ഒടുവില്‍ എന്നെയും കാത്തു ഒരു മെഴുകുതിരി വെട്ടം,അതിനടുത്ത് എന്റെ പ്രിയപെട്ട ഡയറി..ആരോ എന്നോട് പറഞ്ഞു "എഴുതി തീര്‍ക്കുക ..നിന്റെ മനസിലുള്ളത് മുഴുവന്‍ ..നീ എഴുതണം നിന്റെ ഗന്ധര്‍വന് വേണ്ടി ".ഞാന്‍ ഒന്നും ആലോചിച്ചില്ല ..എഴുതി തുടങ്ങി ...."ഞാന്‍ എന്നെ വെറുത്തു തുടങ്ങി ..ഞാന്‍ ആരാണ് ?നെഞ്ചു കത്തുന്ന വേദന യോടെയാണ് ഞാന്‍ അവസാനമായ്‌ എഴുതുന്നത്...അങ്ങകലെ എവിടെയോ എനിക്കായ്‌ നിന്റെ തണല്‍ ഞാന്‍ മോഹിച്ചു ...നിന്റെ നെഞ്ചില്‍ ചാരി കിടന്നു ഞാന്‍ നീലാകാശം കാണുമെന്നു കരുതി ,..ഗുല്‍മോഹര്‍ പൂക്കള്‍ നിറഞ്ഞ താഴ്വാരങ്ങളിലൂടെ പറന്നു നടക്കാമെന്ന് സ്വപ്നം കണ്ടു,,പക്ഷെ നീയെന്നെയും വിട്ടു..വിധൂരതയിലേക്ക്നടന്നു നീങ്ങുന്നു ..എല്ലാം അവസാനിചിരുന്നെന്കില്‍ ....നീ എന്നില്‍ ഓര്‍മയായ്‌ മാറാന്‍ നീ ആഗ്രഹിക്കുന്നു.ഈ പ്രണയം എന്റെ നഷ്ടമാണ്,, നീ തന്ന ഓര്‍മകളുടെ വസന്തങ്ങള്‍ ,,,എന്നെ മരണത്തിലേക്ക് എത്തിക്കും...നിന്റെതെന്നു നീ പറഞ്ഞിരുന്ന ഈ പനീര്‍ പുഷ്പം ഒരു മുല്ല്ചെടിയായ്‌ ...എല്ലാം മറക്കാന്‍ ,,നിനക്കാവും..നിനക്കെ ആവു....ഞാന്‍ യാത്രയാവുന്നു... ഇനി തിരികെ വിളിക്കരുത് ...ഞാന്‍ പോവുന്നു .." എന്റെ പ്രണയത്തിന്റെ അവസാന പേജ് എഴുതി തീര്ത്തു,,, ഞാന്‍ നടന്നു...ഏകയായ്‌...നഷ്ട വസന്തങ്ങളുടെ ...മാറാപ്പും നെഞ്ചില്‍ ചേര്ത്തു പിടിച്ചു ..

നടന്നു ഞാന്‍ ...രാത്രിയുടെ പാല്‍ നിലാവില്‍ നിന്നും കത്തുന്ന പകലിലേക്ക് ...ചുട്ടു പൊള്ളുന്ന മണല്‍ പരപ്പിലേക്ക് ,,പതറി പോവുന്ന എന്റെ കാല്‍ പാദങ്ങള്‍ ..ശരീരം..ഒന്നും എന്നെ തളര്‍ത്തുന്നില്ല.മുള്‍ച്ചെടികള്‍ എന്നെ നോക്കി പരിഹസിച്ചു. ഞാന്‍ പകച്ചില്ല ..എന്റെ ജനമത്തിന്റെ മുഴുവന്‍ നൊമ്പരങ്ങളും പേറി ഞാന്‍ നടന്നു..
പെട്ടന്ന് മണല്‍ കാറ്റു വീശി ..ഞാന്‍ തെന്നി വീണു..ഇറുകെ കണ്ണടച്ച് കിടന്നു.എത്ര യോ നേരം ..കണ്‍ തുറന്നപ്പോള്‍ ..ഞാന്‍ വലിയ മണല്‍ കൂമ്പാര ത്തിന്‍ അരികെ ...എനിക്കടുത്തു കറുത്ത ഉടുപ്പ് ധരിച്ച ഒരു രൂപം ..ആ കണ്ണില്‍ നിന്നുഒഴുകുന്ന കണ്ണീര്‍.ആ കണ്ണീര്‍ തുള്ളികള്‍ ഒരു അരുവിയായ്‌ ഒഴുകുന്നു...ദാഹിച്ചു അവശയായ ഞാന്‍ കൈ കുമ്പിളില്‍ കോരിയെടുത്ത്ഒരു കൈ കുടന്ന കണ്ണീര്‍ ,,ദാഹം തീര്ത്തു ..പിന്നെ മുഖം കഴുകി... വീണ്ടും യാത്ര ക്ക് ഒരുങ്ങി ,പക്ഷെ ഈ കണ്ണീര്‍ പൊഴിക്കുന്ന രൂപത്തെ വിട്ടു ഞാന്‍ എങ്ങനെ പോവും.

ഞാന്‍ അയാളെ ചേര്ത്തു പിടിച്ചു പറഞ്ഞു..."കരയരുത് കരയരുത് ..ഇനി ഈ മണല്‍ കാട്ടിലേയ്ക്ക് വരുവാന്‍ ആരുമില്ല ,ഞാന്‍ ആദ്യ ത്തെയും അവസാനത്തെയും യാത്രക്കാരി....നടക്കു ..ഈ കറുത്ത വസ്ത്രങ്ങള്‍ അഴിച്ചു നീക്കി ഈ വെളുത്ത വസ്ത്രം ധരിക്കു .. നടക്കു.. എന്റെ കൂടെ മരണത്തിലേക്ക് ..ഈ മണല്പരപ്പിനപ്പുര്രം അനശ്വര മായ മരണത്തിന്റെ ലോകമാണ് ..മരണത്തിന്റെ ലോകം ..അവിടെ സ്വപ്നങ്ങള്‍ യാതാര്ത്യ മാവും ..നിനക്കെന്നെ പ്രണയിക്കാം ...അതിരുകളില്ലാത്ത ലോകത്ത് അനശ്വര മായ സ്നേഹത്തോടെ,,വരു‌.. പോകാം ,,നമുക്കാ ലോകത്തേക്ക്..."
ഞാന്‍ നടന്നു.. പിന്നാലെ വെളുത്ത വസ്ത്രം ധരിച്ച ആ രൂപവും..........}

രാവിലെ..ആരൊക്കെയോ കുലുക്കി വിളിക്കുന്ന ശബ്ദം
കേട്ടാണ് ഞാന്‍ എഴുന്നേറ്റത്‌ ...ഞാന്‍ നിലത്തു കിടക്കുകയായിരുന്നു വെത്രേ ..അനിയത്തിയുടെ കരച്ചില്‍,,കെട്ട് ഓടി വന്നവര്‍ പിറു പിറുത്തു പിരിഞ്ഞു പോയ്..ഞാന്‍ എഴുന്നേറ്റിരുന്നു ..ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്യ...കുറച്ചു നേരം എന്തോ ആലോച്ചിരുന്നു..നിലത്തു നിന്നു എഴുന്നേറ്റു നിന്നു..അപ്പോഴാണ് അനിയത്തി ...കാണിച്ചു തന്നത് ..എന്റെ പുസ്തകങ്ങള്‍ക്ക് അരികില്‍ കുറെ ചുവന്ന പൂക്കള്‍..ഗുല്‍മോഹറിന്റെ. "ഇതെവിടെ നിന്നാ "
ഉത്തരം പറയാനാവാതെ നിന്നപ്പോള്‍ അവള്‍ " ഇന്നലെ മഴ പെയ്തു ..കാറ്റും ഉണ്ടായ രുന്നു ,,പക്ഷെ ഈ പൂക്കള്‍ പറന്നു വരാന്‍ ഒരു വഴിയുമില്ല,,ഈ മരം നമ്മുടെ വീട്ടില്‍ ഇല്ലാലോ .."ഒന്നും മിണ്ടാതെ നിന്നപ്പോള്‍ അവള്‍...വീണ്ടും "ഏതെങ്കിലും ഗന്ധര്‍വന്‍ കൊണ്ടു വന്നിട്ടതാകും.".പൊട്ടി ചിരിച്ചു അവള്‍ പോയപ്പോള്‍ .എന്റെ കണ്ണില്‍..കണ്ണീര്‍ പൊടിഞ്ഞു..ഞാന്‍ പറഞ്ഞു..പ്രണയം മരണമാണ്,,

vaal കഷ്ണം "വര്‍ഷങ്ങള്‍ ക്ക് ശേഷം പത്തായ ത്തിനരികിലെ ചരിത്ര സ്മാരകങ്ങള്‍ തൂക്കി വില്‍ക്കുന്നതിന്റെ ഭാഗമായ്‌ ഒരു അടിച്ച് തളി നടത്തുന്നിടയില്‍ അമ്മയാണ് എന്നോട് പറഞ്ഞതു "നിന്റെ കുറെ പുസ്തകങ്ങള്‍ കൂടിയിട്ടുണ്ട്..വേണ്ടതുണ്ടോ..."വെറുതെ ഞാനൊന്നു കണ്ണോടിച്ചു ..എല്ലാം തട്ടി പെറുക്കി നോക്കി..വെറുതെ ഒടുവില്‍..എക്കോനോമിക്സ്‌ നോട്ടുകള്‍ ക്കിടയില്‍ സ്നേഹ ചിന്നങ്ങള്‍ നിറഞ്ഞ ഓട്ടോഗ്രാഫ് ..കൌതകത്തോടെ ഞാനത് മറച്ചു ..ഒടുവില്‍ ഞാന്‍ അവസാന പേജ് തുറന്നു..ഞാന്‍ ഒരു നിമിഷം തളര്‍ന്നു നിന്നു.ആ പേജ് ആരോ പിഴുതെടുതിരിക്കുന്നു .എന്റെ പ്രണയത്തിന്റെ അവസാന പേജ് ....ചീന്തി എടുത്തത് ആരാണ്?ആരാണ്...ദൈവമോ...എന്റെ ഗന്ധര്‍വനോ...?

16 comments:

 1. ഓര്‍മയിലെ പുല്‍നാമ്പില്‍ വറ്റാത്ത ഒരു കണ്ണീര്‍കണംമാന്
  aardramaya ee varikal vayanakkarane vallathe ulachukalayum snehathinte deepthamaya hridayamidipp oro varikalilum olippichu vekkunnathenganeyanu ..............

  ReplyDelete
 2. .ആ കണ്ണില്‍ നിന്നുഒഴുകുന്ന കണ്ണീര്‍.ആ കണ്ണീര്‍ തുള്ളികള്‍ ഒരു അരുവിയായ്‌ ഒഴുകുന്നു...ദാഹിച്ചു അവശയായ ഞാന്‍ കൈ കുമ്പിളില്‍ കോരിയെടുത്ത്ഒരു കൈ കുടന്ന കണ്ണീര്‍ ,,ദാഹം തീര്ത്തു ..പിന്നെ മുഖം കഴുകി... വീണ്ടും യാത്ര ക്ക് ഒരുങ്ങി .......

  ഒരിക്കലും ഒരു പ്രണയനിക്കു അതിനു കഴിയുമോ.. ........കണീരിനും ചോരക്കും എന്റെ കാഴ്ചപ്പാടില്‍ നിറം ഒന്നാണ് ..................എന്തായാലും വരികള്‍ എന്‍റെ ഹൃദയത്തെ ചെറുതായി ഒന്ന് നൊബരപെടുത്തി .............ചിലപ്പോള്‍ എന്‍റെ കോളേജ് ജീവിതം എന്തൊക്കെയോ വേദനകള്‍ തന്നതിലാവും ഇങ്ങനെ ഒക്കെ തോന്നാന്‍ ......... ശരിക്കും ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ .....ഇനിയും എഴുതണം ........തനിക്കു അതിനു കഴിയും..........എല്ലാവിദ ആശംസകളും .................എഴുത്തിനെ ജീവിതത്തോട് ചേര്‍ത്ത് വെക്കുക ... .........ഭാവനയെ കാടു കയറ്റാതിരിക്കുക ...........
  പുതു സൃഷ്ടികള്‍ പ്രതീച്ചുകൊണ്ട് സ്നേഹത്തോടെ ....

  ReplyDelete
 3. അതൊരു യാത്രയായിരുന്നു ..ഇത് വരെ കാണാത്ത വഴികളിലൂടെ .
  നിലാവ് പെയ്യുന്ന രാത്രിയിലൂടെ ....നടന്നു നടന്നു ..ഒടുവില്‍ എന്നെയും കാത്തു ഒരു മെഴുകുതിരി വെട്ടം
  നല്ല ഒഴുക്കുള്ള എഴുത്ത് ....
  ഇത് വരെ കാണാത്ത എഴുത്തിന്റെ വഴികള്‍ ...
  ആശംസകള്‍ ...

  ReplyDelete
 4. നൊമ്പരത്തിന്റെ സൃഷ്ടിയായ പ്രണയം ഒടുവില്‍ ന്നൊമ്പരങ്ങള്‍ മാത്രം സമ്മാനിക്കുമ്പോള്‍
  പ്രണയിക്കുന്നവര്‍ കാലത്ത്തിന്റെ കണക്ക് പുസ്തകത്തിലെ ഒറ്റസംഖ്യകള്‍ ആകുന്നു....
  എവിടെയോ നിറം മങ്ങിയ ഗുല്‍മോഹറുകള്‍ വെളുക്കെ ചിരിക്കുന്നു.....
  അറിയാത്ത വഴികളിലെ മണ്‍ തരികള്‍ അകന്ന് മാറുന്നു...

  ReplyDelete
 5. neelambari....nalla kyeothukkam..craft undu...kathakalil kye vacholooo... i am sure ..u can....

  ReplyDelete
 6. നഷ്ട പ്രണയത്തിന്റെ നൊമ്പരങ്ങളെ ആവാഹിച്ച വരികള്‍ക്ക്
  നന്ദി .അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക
  കുറച്ചു നീണ്ടു പോയോ എന്നൊരു സംശയം
  പ്രണയം നീണ്ടാലും സുഖം കുറയില്ല :)

  ReplyDelete
 7. Aa page kanathe poyathu nannayi... Athukondalle manassilippozum sookshikkanayathu..>!

  Manoharam.. Ashamsakal...!!!

  ReplyDelete
 8. പിരിയുന്നതിന്റെ അന്നാണ് ഓടോഗ്രഫിന്റെ അവസാന പേജില്‍ അവന്‍ എഴുതിയത്...
  ....നിന്റെ സ്വന്തം ഗന്ധര്‍വന്‍ .
  അത‌ില്‍ തുടങ്ങി വളരെ മനോഹരമായി
  എഴുതിയിരിക്കുന്നു .ആശംസകള്‍

  ReplyDelete
 9. priya neelambaree...ormathan itanaazhiyilengo perumazha peythozhiyunnu...manasil chitharunna mazhathulliyodoppam kaalavum chitharunnu nombaram pole.....

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. avasanathe varikal, climax realy tching.....subahnthangale ishtappedunnavarkku nalla namaskaram
  d.dhanasumod delhi

  ReplyDelete
 12. "പ്രണയം മരണംമാണ് .നിന്റെ ഗന്ധര്‍വന്‍ നിന്നെയും കൊണ്ടു പറന്നു പോവും ..പ്രണയ സാഗരവും നീന്തി കിടന്നു ...അങ്ങകലേ..,"

  ReplyDelete