ഒറ്റക്കൊരു അമ്മ
ഒരു നീണ്ടയാത്രയുടെ ക്ഷീണം മുഴുവന്‍ തീര്‍ത്തു എഴുന്നേല്‍ക്കുമ്പോള്‍,, ഞാന്‍ അല്പം ആശ്വാസത്തില്‍ ആയിരുന്നു,,ഈ മാസത്തെ എഴുത്ത് പണികള്‍,കഴിഞ്ഞു,,ഇനി എപ്രിലെ തുടങ്ങണം,,മൊബൈലില്‍ നോക്കിയപ്പോള്‍ രണ്ടു മൂന്ന് മിസ്കാള്‍ ,,
ഒന്ന് രണ്ടെണ്ണം പരിചിതമാണ് ..പിന്നെ ഒരെണ്ണം പരിചയം തീരെ തോന്നുന്നില്യ,,,ഒന്ന് വിളിച്ചു നോക്കാം,,,
ഹലോ..ആരുടെ നമ്പര്‍ ആണിത്,,,
മോളെ,,,അമ്മയാണ്..
പെട്ടന്ന് മനസ്സില്‍ആയില്യ.. "മോളെ അമ്മയാണ്,,ഭാഗീരതിയമ്മ ,,"
ഞാന്‍ പെട്ടന്ന് വല്ലാതായി, .".അമ്മെ ,,പെട്ടന്ന് മനസിലായില്‍ല്യ അമ്മെ .., "
"മോള് അവിടെ എത്തില്ലേ എന്നറിയാന്‍ വിളിച്ചതാ.."
"എത്തി ഒരു ഉറക്കവും കഴിഞ്ഞു,,വിളിക്കാന്‍ വിട്ടു പോയ് അമ്മെ സോറി "
"സാരല്യ..ഇനി തിരകൊഴിഞ്ഞു വിളിച്ചാല്‍ മതി.. മോള് പോയപ്പോള്‍ ഒരു വിഷമം,,ഒറ്റയ്കായ പോലെ ,,ഈ ഫ്ലോറില്‍ വേറെ ആരും വന്നിടില്യ ..വരുമായിരിക്കും അല്ലെ,,"
എനിക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്‍ല്യ..ഞാന്‍ പറഞ്ഞു "ഇത്തിരി കഴിഞ്ഞു ഞാന്‍ വിളിക്കാം അമ്മെ,,"ഫോണ്‍ കട്ട്‌ചെയ്തു.. അപ്പുറത്ത് കണ്ണ് നിറഞ്ഞ ഒരമ്മയെ ഞാന്‍ കണ്ടു,,എന്റെ കണ്ണും നിറഞ്ഞിരുന്നു..
**********************************************
കന്യാകുമാരി ബംഗ്ലോര്‍ ഐലണ്ടിലെ മടുപിക്കുന്ന നീണ്ട ഒന്‍പതു മണികൂര്‍ യാത്ര കഴിഞ്ഞു ഞായറാഴ്ച തിരുവന്തപുരത്ത് എത്തിയപ്പോഴേക്കും ഞാന്‍ സകല ദൈവങ്ങളെയും വഴക്ക് പറഞ്ഞിരുന്നു..ഒന്നാംമത് വിശന്നു അവശതയായിരുന്നു..ഹോസ്ടല്‍ ഗേറ്റും കടന്നു ചെല്ലുമ്പോള്‍ പൂമുഖത് ഒരു അമ്മ,,.എഴുപതിനോടടുത്തു പ്രായം വരും,,ഹോസ്റ്റലില്‍ സഹായിക്കാന്‍ നില്‍ക്കുന്ന ആരെങ്കിലും ആവും എന്ന് കരുതി,, വെറുതെ ഒന്ന് ചിരിച്ചു അകത്തേക്ക് കയറി ഞാന്‍..
ഒറ്റക്കൊരു മുറി കിട്ട്യതിന്റെ സന്തോഷത്തില്‍, ഞാന്‍ എന്റെ ബാഗും മറ്റും അടക്കി പെറുക്കി വയ്ക്കുംബോഴാണ്..ഡോറില്‍ ഒരു മുട്ട് കേട്ടത്.. തുറന്നപ്പോള്‍,, താഴെയിരുന്ന ആ അമ്മ, "റൂം കുഴപ്പമില്ല "എന്ന് പറഞ്ഞു ഞാന്‍ ,,അവര്‍ ഒന്നും മിണ്ടാതെ നിന്നു,വീണ്ടും ചോദ്യഭാവത്തില്‍ ഞാന്‍ അവരെ നോക്കി,,അപോഴാണ് കണ്ടത്,,ഒരു കണ്ണിനു താഴെ നീരുകെട്ടി വീര്‍ത്തു കിടക്കുന്നു..അവര്‍ പറഞ്ഞു,,"ഞാന്‍ അപുറത്തെ മുറിയില്‍ താമസിക്കുന്ന ആളാ..ഭാഗിരതിയമ്മ .."
വര്‍ത്തമാനത്തില്‍ നിന്നു തന്നെ മനസിലായ് തിരുവന്തപുരത്തില്‍ നിന്നു തന്നെയാണ് അവര്‍,
"മോള് ജോലി ചെയ്യല്ലേ,,എവിടെയാ,,"
"കലാകൌമുദിയില്‍,,
"അതെയോ..ഞാന്‍ വായിക്കാറുണ്ട്,,,,'പിന്നെ ഒന്ന് നിറുത്തി അവര്‍ പറഞ്ഞു ,,"ഈ ഫ്ലോറില്‍ ഞാന്‍ മാത്രമേയുള്ളൂ ,,ഇന്നലെയാണ് വന്നത്,,ഇന്നലെ താഴെയായിരുന്നു,,താമസം,,ഇന്നു ഇങ്ങട് മാറി ..ഒന്ന് പരിചയപെടാന്‍ വന്നതാ,,"പിന്നെ ഒന്ന് ചിരിച്ചു അവര്‍ പോയ്..
എനിക്ക് എന്തൊക്കെയോ ചോദിയ്ക്കാന്‍ ഉണ്ടായിരുന്നു.. ഫ്രെഷായ് ഒന്ന് പുറത്തിറങ്ങിയപ്പോള്‍തോന്നി അവരെ കണ്ടാലോ,,മുറിക്കു മുന്നില്‍ തുറന്നിട്ട വാതില്‍,,കിടക്കയില്ലാത്ത കട്ടിലില്‍ അവര്‍ കിടക്കുന്നു,,"അമ്മെ .."
അവര്‍ കണ്ണ് തുറന്നു എന്നെ നോക്കി,,"ഇങ്ങട് വാ,,ഇരിക്ക്"എന്റെ കയ്യില്‍ പിടിച്ചു ..തണുത്ത വിരലുകള്‍,,മെല്ലെ,,എഴുനേറ്റിരുന്നു ..
'എന്തെ അമ്മെ മുഖത്ത് ഇത്രയും നീര് കെട്ടിയത്,,""രണ്ടു ദിവസം മുന്പ് തൂണ് തട്ടി വീണതാ..സ്കാന്‍ ചെയ്തു കുഴപ്പമോന്നുമില്‍ല്യ,,"വേദന നിറഞ്ഞ ചിരി..
ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല .പക്ഷെ അമ്മ പറഞ്ഞു,,വെക്കേഷന്‍ അല്ലെ,,മകനും കുടുംബവും ഗോവയില്‍ ടൂര്‍ പോയിരിക്യ ..വയ്യാത്ത എന്നെ കൊണ്ട് പോവാന്‍ പറ്റില്ലാലോ ..അപ്പോള്‍ ഇവിടേക്ക്പോന്നു....ഈ രണ്ടു മാസവും ഇവിടെകൂടാമെന്ന് വിചാരിച്ചു,, "വീണ്ടും ചിരിച്ചു അമ്മ,,
തിരുവനതപുരം അതിര്‍ത്തിയിലെ ഒരു സ്കൂളില്‍ ടീച്ചര്‍ ആയിരുന്നു അവര്‍ ,,ഒന്‍പതു വര്ഷം മുന്പ് പെന്‍ഷന്‍ ആയ്.
ഭര്‍ത്താവു മരിച്ചിട്ട് പതിനൊന്നു വര്ഷം, മൂന്നു മക്കള്‍ ,,രണ്ടു ആണും,ഒരു പെണ്ണും ,,
ആണ്‍ മക്കള്‍ എഞ്ചിനീയര്‍മ്മാര്‍ ,മകള്‍,,ബാങ്കില്‍,,,,വിവാഹം കഴിഞ്ഞു മൂനുപെരുടെയും ,,
പെന്‍ഷന്‍ ആയ് ഇത്രയും നാള്‍ സ്വന്തം വീട്ടില്‍ കഴിഞ്ഞു അമ്മ,,ഷുഗര്‍ ,ബിപി ,,അങ്ങനെ അസുഖങ്ങള്‍ കൂടിയപ്പോള്‍,, മക്കള്‍ മത്സരിച്ചു,,ഒടുവില്‍,,വീട് ഭാഗം വച്ചു.മകള്‍ക്ക് വീട്,,
മൂന്ന് മക്കളുടെയും വീട്ടില്‍ അമ്മ മാറി മാറി എത്തി.അങ്ങനെ ഇപ്പോള്‍ ഈ ഹോസ്റ്റല്‍ മുറിയിലും .
.മകനും കുടുംബവും യാത്ര കഴിഞ്ഞു മടങ്ങി എത്തിയാല്‍ വീടിലോട്ടു മാറാം,,അമ്മയെ ഇത്രയും ദൂരം ട്രെയിനില്‍ കൊണ്ട് പോവാന്‍ പാടില്ലാലോ,,അത് കൊണ്ടആണ് ..ഹോസ്റ്റല്‍ വാര്‍ഡന്‍നോട് അങ്ങനെ പറഞ്ഞാണ് മകന്‍ റൂം ബുക്ക് ചെയ്തത്,,
അമ്മയുടെ ഈ കഥ വാര്‍ഡന്‍ ആണ് എന്നോട് പറഞ്ഞത്..ഒരു കിലോമീറ്റര്‍ അപ്പുറത്താണ് ബാങ്ക് ജോലിക്കാരിയായ മകളുടെ വീട്,,മകള്‍ക്ക് വയ്യ അമ്മയെ നോക്കാന്‍,അമ്മക്ക് രണ്ടു പെന്‍ഷന്‍ ഉണ്ടല്ലോ ,,പിന്നെയെന്താണ് പേടിക്കേണ്ടത് ,,
അമ്മക്ക് വയ്യയ്കയുണ്ട് ,,അങ്ങോടു കൊണ്ട് പോയ് നോക്കി കൂടെ എന്നു കൂട്ടുകാരിയായ വാര്‍ഡന്‍ മകളോട് ചോദിച്ചതാണ്,പക്ഷെ ,,പറ്റില്ലാന്നു അവര്‍ തീര്‍ത്തു പറഞ്ഞു..
ഇതൊന്നും ആ അമ്മ അറിഞ്ഞിട്ടില്യ ,,ഞങ്ങള്‍ പറയുകയും ചെയ്തില്ല.
ഹോസ്റ്റലില്‍ നാലു ദിവസം ഞാന്‍ നിന്നു,,രാവിലയും വൈകുന്നേരവും ഞാന്‍ അമ്മയുടെ റൂമില്‍ ചെല്ലും ,,കുറച്ചു നേരം വിശേഷങ്ങള്‍ പറയും,,ചായയും ഭക്ഷണവും കൊണ്ട് പോയ് കൊടുക്കും,,ഞാന്‍ അമ്മയുമായ് വളരെ അടുത്തു.അമ്മയും,പക്ഷെ ഒന്നുണ്ട്,,ഒരിക്കല്‍ പോലും അവര്‍ മക്കളെ കുറ്റം പറഞ്ഞില്ല,,എന്നോട്,,
ഞാന്‍ തൃശുര്‍ക്ക് പോരുന്ന അന്ന് അമ്മയുടെ അടുത്തെത്തി,,"അമ്മെ ഇന്നു ഞാന്‍ പോവാണ്,,
തലയാട്ടി അമ്മ പറഞ്ഞു,,"ഇന്നു മുതല്‍ ഞാന്‍ ഇവിടെ ഒറ്റക്കായ് അല്ലെ,,മോളെ ,മോളുണ്ടായപ്പോള്‍ ,,
അപ്പുറത്തെ മുറിയില്‍ ആണ് എങ്കിലും ഞാന്‍ സുഖമായി ഉറങ്ങി,,നാല് ദിവസം,,
ആരും അടുത്തില്ല എന്നു തോന്നിയാല്‍ എനിക്ക് പേടി വരും,,കരച്ചില്‍ വരും..ശ്വാസം മുട്ടും,,,",
തുളുംബാതെ നിന്നു ആ കണ്ണിലെ കണ്ണീര്‍ ..
അമ്മയുടെ കൈയ്യില്‍ എന്റെ മൊബൈല്‍ നമ്പര്‍ കൊടുത്തു ഞാന്‍ എന്റെ മുറിയില്ലേക്ക് ഓടി ,,നെഞ്ചു പിളരുന്ന വേദനയോടെ..
എനിക്കെന്റെ രണ്ടു അമ്മമ്മാരെ കാണാന്‍ തോന്നി..
എന്റെ പെറ്റ അമ്മയെയും ,,
എന്നെ പോന്നു പോലെ നോക്കുന്ന എന്റെ ഭര്‍ത്താവിന്റെ അമ്മയെയും,,..
വാതിലും ചാരി നിന്നു കുറച്ചു നേരം ഞാന്‍ കരഞ്ഞു,,ശബ്ദം ഉണ്ടാകാതെ..,
***************************************************
ഇപ്പോള്‍ എന്നും വൈകുന്നേരം തിരുവന്ത പുറത്തു നിന്നു എന്നെ വിളിക്കാന്‍ ഒരമ്മയുണ്ട്,,ഇപ്പോള്‍ അമ്മയെന്നെ കാത്തിരിക്കുകയാണ് ..അടുത്തു മീറ്റിങ്ങിനു ഞാന്‍ ചെല്ലുന്ന സമയവും നോക്കി,,ഇന്നുവിളിച്ചപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു ,",ഞാന്‍ വരുമ്പോഴേക്കും അമ്മയെ മോന്‍ കൊണ്ട് പോവില്ലേ,,"
പതിഞ്ഞ ഒരു ചിരി ആയിരുന്നു മറുപടി,,ആ മറുപടിയില്‍ എല്ലാം ഉണ്ട്,,,പക്ഷെ അമ്മ പറഞ്ഞു..മോള് വേഗം വരണം എന്നാണ് ഞാന്‍ പ്രാര്തിക്കുന്നത് ,,"
ആ അമ്മക്ക് ഞാന്‍ എന്താണ് കൊടുത്തത്,,ഒന്നും കൊടുതില്ലലോ,,സ്നേഹമല്ലാതെ ഒന്നും,,
അസുഖബാധിതയായ അമ്മയെ ഒറ്റക്കാക്കി പോയ മക്കള്‍ക്ക് ഇപ്പോള്‍ മനസമാധാനം ഉണ്ടാവോ..
അവര്‍ അവരെ കുറിച്ച് മാത്രേ ചിന്തിച്ചിരിക്കു,,
എനിക്ക് ഇപ്പോള്‍ ഒരമ്മകൂടിയുണ്ട്,, തിരുവന്തപുറത്തെ ഒറ്റ മുറിയിലെ ഒരമ്മ,,ഒരു ഫോണിന്‍ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു സ്നേഹിക്കുന്ന ഒരമ്മ,, എന്നെ മോളെ എന്നു മാത്രം വിളിക്കുന്ന അമ്മ,,
വാല്‍ കഷ്ണം -ഒറ്റമുറിയിലെ ഈ അമ്മയെ കുറിച്ച് എന്റെ പത്ര പ്രവര്‍ത്തക സുഹൃത്തിനോട് ഞാന്‍ പറഞ്ഞു ,അവന്റെ മറുപടി ഇങ്ങനെയായിരുന്നു"എത്ര വയസ്സായാലും മക്കള്‍ക്ക് സ്വത്തു കൊടുക്കരുത്,,അങ്ങനെയെങ്കിലും സ്വത്തിനു വേണ്ടിയെങ്കിലും അവര്‍ അച്ഛനെയും അമ്മയെയും സ്നേഹിക്കട്ടെ ,,"
Saturday, April 3, 2010
Subscribe to:
Posts (Atom)