
ഞാന്‍ നിന്നിലേക്ക് ഒഴുകുകയാണ്,
ഞാന്‍ നിന്റെതല്ല എന്നറിഞ്ഞിട്ടും ..
നിന്നെ എന്റെ നെഞ്ചിലെ
മയില്പീലിയായ്യെന്നേ..കരുതിയോമാനിച്ചു ..
ജന്മങ്ങള് എത്ര കഴിഞ്ഞാലും
നമ്മള് നമ്മളായ് തന്നെയിരിക്കുംമെന്നു കരുതുന്നതെങ്ങനെ?
നമുക്ക് പിരിയുവാന്നേരമായ്
എന്നോതി നീയെന്നെ നെഞ്ചോട് ചേര്‍ക്കും നേരം
എന്റെ കണ്ണില്‍ ചോര പൊടിഞ്ഞത് നീ അറിഞ്ഞതില്‍ല്യ.
.ഒന്നും ആവശ്യപെടാതെ ഒന്നും പറയാതെ ,
എത്ര കാതങ്ങള്‍ നമ്മള് ഒന്നായ് നടന്നു..
പിരിയുവാനായി ഇനി നമ്മള് ഏത് വഴിയെ തേടും ?
പറയുക പിരിയേണ്ട വഴി ?
പിരിയേണ്ട മുഹുര്‍ത്തം?,,എല്ലാമെല്ലാം..
ഇനി ...
നമ്മള് എങ്ങനെ പ്രണയിനികള്‍ ആകും ?
പാടാന്‍ നമുക്കെങ്ങനെ ശബ്ദം ?
കാണുവാന്‍ എവിടെ അക കണ്ണുകള്‍ ?
നിന്നെ കാണുവാന്‍ കൊതിക്കുന്ന കണ്ണുകളെ
നൊമ്പരത്തോടെ ഇറുകെ യടക്കും ..
നിന്നെ തൊടുവാന്‍ കൊതിക്കുന്ന വിരലുകളെ
ഞാനൊരു മുള്ളിനാല്‍ മുറിവേല്‍പ്പിക്കും ..
എന്റെ കാണാതെ പോയ ഹൃദയത്തെ
ഞാന്‍ അഗ്നിയിലിട്ടു നീറ്റും...
ഒന്ന് കാതോര്‍ക്കുക കേള്‍ക്കാം,,
നിനക്കെന്റെ ഹൃദയതാളം .
.ഒന്ന് കണ്ചിമ്മുക ,കാണാം
നിനക്കെന്റെ പ്രണയ വര്‍ണ്ണം ....
ഇനി നമുക്ക് നടന്നകലാം
ദൂരങ്ങള്‍ തേടി..അന്ന്യരായ്...
വെറും അപരിചിതരായ് ...